ഹിജ്‌റ പുതുവത്സരാരംഭം ; ജൂലൈ 30ന് യുഎഇയില്‍ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും അവധി
ഹിജ്‌റ പുതുവല്‍സരാരംഭത്തിന്റെ ഭാഗമായി ജൂലൈ 30 ശനിയാഴ്ച യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും അവധി. എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ അവധിദിവസങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ മേഖലയിലേതിന് സമാനമായി അവധി നല്‍കുന്നതെന്ന് മാനവവിഭവ ശേഷി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരേ ദിവസം അവധി ലഭിക്കും.ഹിജ്‌റ വര്‍ഷാരഭമായ മുഹറം ഒന്ന് ഇത്തവണ ജൂലൈ 30നായിരിക്കുമെന്ന് നേരത്തെ വിവിധ ജ്യോതിശാസ്ത്ര ഗവേഷകര്‍ പ്രവചിച്ചിട്ടുണ്ട്. ഈ സാചര്യത്തിലാണ് അവധി നിര്‍ണയിച്ചത്. ഇതോടെ ശനിയാഴ്ച പ്രവൃത്തിദിനമായ സ്ഥാപനങ്ങളില്‍ ഞായറാഴ്ചയടക്കം രണ്ടു ദിവസത്തെ അവധി ലഭിക്കുന്നതാണ്.