മാതാപിതാക്കള്‍ ശ്രദ്ധിക്കുക ; കൗമാരക്കാരായ പെണ്‍കുട്ടികളില്‍ വിഷാദരോഗത്തിനു സാധ്യത കൂടുതല്‍
പ്രായഭേദമന്യേ വിഷാദ രോഗം ബാധിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വളരെ കൂടുതലാണ്. കുട്ടികള്‍, കൗമാരക്കാര്‍ എന്നിവരിലാണ് ഇപ്പോള്‍ വിഷാദരോ?ഗം കൂടുതലായി കണ്ട് വരുന്നതായി പഠനങ്ങള്‍ പറയുന്നത്. അതില്‍ തന്നെ കൗമാരക്കാരിലെ വിഷാദം ഗുരുതരമായ മാനസികാരോഗ്യ പ്രശ്നമാണ്. വൈകാരികവും പ്രവര്‍ത്തനപരവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് പുറമെ അവര്‍ എങ്ങനെ ചിന്തിക്കുന്നു, അനുഭവപ്പെടുന്നു, പെരുമാറുന്നു എന്നതിനെയും ഇത് ബാധിക്കുന്നു. മുതിര്‍ന്നവരേക്കാള്‍ കൗമാരക്കാര്‍ക്ക് ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും. കൗമാരപ്രായത്തില്‍ ആണ്‍കുട്ടികളേക്കാള്‍ അപകടസാധ്യത പെണ്‍കുട്ടികളിലാണെന്നും വിദ?ഗ്ധര്‍ പറയുന്നു.
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും മൂഡ് ഡിസോര്‍ഡേഴ്‌സിന്റെ വ്യാപനം ഏകദേശം ഒരു പോലെയാണ്. എന്നാല്‍ കൗമാരത്തിന്റെ മധ്യത്തോടെ, പെണ്‍കുട്ടികള്‍ക്ക് മാനസിക വൈകല്യങ്ങള്‍ കണ്ടെത്താനുള്ള സാധ്യത ഇരട്ടിയാണ്. പെണ്‍കുട്ടികള്‍ അവരുടെ വൈകാരിക തിരിച്ചറിവിന്റെ കാര്യത്തില്‍ ആണ്‍കുട്ടികളേക്കാള്‍ മികച്ചതും വേഗമേറിയതുമായ പക്വത പ്രാപിക്കുന്നു. അവരുടെ സെന്‍സിറ്റീവ് സ്വഭാവമാണ് അവരെ വിഷാദത്തിനും ഉത്കണ്ഠയ്ക്കും കൂടുതല്‍ ഇരയാക്കുന്നതെന്ന് ബംഗ്ലൂരുവിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായ ഡോ. സന റൂബിയാന പറയുന്നു.
ഹോര്‍മോണുകളിലെ മാറ്റങ്ങള്‍ ചില പെണ്‍കുട്ടികള്‍ക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചേക്കാം. എന്നിരുന്നാലും, പ്രായപൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ട താല്‍ക്കാലിക മാനസികാവസ്ഥ സാധാരണമാണ്. എന്നിരുന്നാലും, ഈ മാറ്റങ്ങള്‍ മാത്രം വിഷാദത്തിന് കാരണമാകില്ല. വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സഹായം തേടുക. കൗമാരക്കാരന്റെ വിഷാദ രോഗലക്ഷണങ്ങളുടെ തരത്തെയും തീവ്രതയെയും ആശ്രയിച്ചിരിക്കും ചികിത്സ. വിഷാദരോഗമുള്ള മിക്ക കൗമാരക്കാര്‍ക്കും ടോക്ക് തെറാപ്പി (കൗണ്‍സിലിംഗ്, സൈക്കോതെറാപ്പി), മരുന്നുകള്‍ എന്നിവയുടെ സംയോജനം വളരെ ഫലപ്രദമാണ്.
കൗമാരക്കാരുടെ വിഷാദവും മറ്റ് മാനസിക വൈകല്യങ്ങളും ശരീരത്തിലെ മാറ്റങ്ങളുടെ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. മാതാപിതാക്കളുമായും സമപ്രായക്കാരുമായും മറ്റുള്ളവരുമായും ഉള്ള അവരുടെ ബന്ധത്തിലെ മാറ്റങ്ങളും ഐഡന്റിറ്റി പ്രശ്‌നങ്ങള്‍ എന്നിവയും ഇത് ബാധിക്കുന്നു.
വാക്കാലുള്ളതോ ശാരീരികമോ ലൈംഗികമോ ആയ ദുരുപയോഗം, പ്രിയപ്പെട്ട ഒരാളുടെ മരണം, സ്‌കൂള്‍ പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ ഭീഷണിപ്പെടുത്തലിന്റെയോ സമപ്രായക്കാരുടെ സമ്മര്‍ദത്തിന്റെയോ ഇരയാകുന്നതുള്‍പ്പെടെയുള്ള പാരിസ്ഥിതിക സമ്മര്‍ദ്ദങ്ങളോടുള്ള പ്രതികരണം കൂടിയാണ് വിഷാദം.
കൗമാരക്കാരായ പെണ്‍കുട്ടികളില്‍ വിഷാദരോഗത്തിന്റെ സാധാരണ ലക്ഷണങ്ങള്‍…
1. നിരന്തരമായ നെഗറ്റീവ് മാനസികാവസ്ഥ
2. കുറഞ്ഞ ആത്മാഭിമാനം
3. സ്മാര്‍ട്ട്‌ഫോണിന്റെ അമിത ഉപയോ?ഗം
4. ദേഷ്യം.
5. മയക്കുമരുന്നിന്റെ ഉപയോ?ഗം
6. പഠിത്താല്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റാതെയിരിക്കുക.