ലോക സാമ്പത്തിക മാന്ദ്യം ഉടന്‍ ; ഇന്ത്യ പിടിച്ചുനില്‍ക്കും എന്ന് റിപ്പോര്‍ട്ട്

ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ലോകം പോകുന്നത് എന്ന് റിപ്പോട്ടുകള്‍. വരുന്ന കുറച്ചു വര്‍ഷത്തിനുള്ളില്‍ പല ലോക രാജ്യങ്ങളിലെയും സമ്പദ്വ്യവസ്ഥകള്‍ മാന്ദ്യം നേരിടാന്‍ സാധ്യത ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യ വലിയൊരു പ്രതിസന്ധിയിലേക്ക് വഴുതിവീഴാനുള്ള സാധ്യതയില്ലെന്ന് പഠനം നടത്തിയ ബ്ലൂം ബര്‍?ഗ് പുറത്തു വിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാലും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഏഷ്യയില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത 20 മുതല്‍ 25 ശതമാനം വരെയാണെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. സര്‍വേ അനുസരിച്ച്, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഏഷ്യയില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത 20 മുതല്‍ 25 ശതമാനം വരെയാണ്. അതേസമയം അമേരിക്കയില്‍ ഇതിനുള്ള സാധ്യത ഏകദേശം 40 ശതമാനമാണ്. യൂറോപ്പിലെ സാധ്യത 50 മുതല്‍ 55 ശതമാനം വരെയാണെന്നും സര്‍വേ പറയുന്നു.

ഇതിനകം തന്നെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്ക, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കാനുള്ള സാധ്യത 85 ശതമാനമാണെന്നും സര്‍വേയില്‍ പറയുന്നു. ന്യൂസിലാന്‍ഡ്, തായ്വാന്‍, ഓസ്ട്രേലിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ യഥാക്രമം 33 ശതമാനം, 20 ശതമാനം, 20 ശതമാനം, 8 ശതമാനം എന്നിങ്ങനെയാണ് സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതയെന്നും സര്‍വേയില്‍ പറയുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ചൈന സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതിവീഴാന്‍ 20 ശതമാനം സാധ്യതയുണ്ടെന്നും ദക്ഷിണ കൊറിയയോ ജപ്പാനോ ഈ പ്രതിസന്ധി നേരിടാനുള്ള സാധ്യത 25 ശതമാനം ആണെന്നും സര്‍വേ വ്യക്തമാക്കുന്നു.ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി തീവ്രത കുറഞ്ഞതും ഹ്രസ്വകാലത്തേക്ക് ഉള്ളതും ആയിരിക്കുമെന്നാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ വിശ്വസിക്കുന്നത്. സാമ്പത്തിക മാന്ദ്യം ആഗോളതലത്തില്‍ ചരക്കുകളുടെ വില കുറയ്ക്കുമെന്നും ഇവര്‍ പറയുന്നു. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള സമയങ്ങളില്‍ രാജ്യത്തിന് ആശ്വാസമാകുമെന്നും സാമ്പത്തിക വിദ?ഗ്ധര്‍ വിശ്വസിക്കുന്നു.

അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിക്കുമോ എന്ന ചോദ്യത്തിന് അത് മാന്ദ്യത്തിന്റെ തീവ്രതെ ആശ്രയിച്ചിരിക്കുമെന്നാണ് ക്രിസില്‍ ചീഫ് ഇക്കണോമിസ്റ്റ് ഡി കെ ജോഷി നല്‍കിയ മറുപടി. ”നിലവിലെ സ്ഥിതി അനുസരിച്ച് അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തിന് വലിയ തീവ്രത ഉണ്ടാകില്ല. എന്നാല്‍ ഇത് ഇന്ത്യയുടെ കയറ്റുമതിയെ മന്ദഗതിയിലാക്കും. പക്ഷേ, ആഗോളതലത്തില്‍ ചരക്കു വില കുറയുകയും ചെയ്യും. നമ്മെ സംബന്ധിച്ചിടത്തോളം അത് പോസിറ്റീവ് ആയ മാറ്റമാണ്. അതിനാല്‍, ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച്, രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ സാധ്യതയില്ല”, ഡി കെ ജോഷി പറഞ്ഞു.