ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അധ്യാപകന്റെ മര്‍ദ്ദനമേറ്റു മരിച്ചു
യു പി : കാണ്‍പൂരില്‍ ഒമ്പതാം ക്ലാസുകാരന്‍ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് മരിച്ചെന്ന് പരാതി.
ശനിയാഴ്ച്ചയാണ് ദില്‍ഷാന്‍ എന്ന പതിനഞ്ചുകാരന്‍ ഒമ്പതാംക്ലാസില്‍ പ്രവേശനം നേടാനായി ആര്‍ എസ് ഇന്റര്‍ കോളേജ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ എത്തിയത്. തുടര്‍ന്ന് കുട്ടി വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങി. ദില്‍ഷാന്‍ വാച്ച് മോഷ്ടിക്കുന്നത് കണ്ടു എന്നാരോപിച്ച് അവിടെ ഉണ്ടായിരുന്ന അധ്യാപകന്‍ ശിവകുമാര്‍ യാദവ് ,കുട്ടിയെ മുറിയില്‍ അടച്ചിട്ട് മര്‍ദ്ദിച്ചു എന്നാണ് അച്ഛന്‍ ജഹാംഗീര്‍ പൊലീസില്‍ നല്‍കിയ പരാതി.
വീട്ടിലെത്തിയ ദില്‍ഷാന്‍ ഛര്‍ദ്ദിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തുവെന്നും കുട്ടിയുടെ ദേഹത്ത് അടികൊണ്ട മുറിവുകളുണ്ടായിരുന്നു എന്നും പരാതിയില്‍ പറയുന്നു. കാണ്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ തിങ്കളാഴ്ചയാണ് ദില്‍ഷാന്‍ മരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ കാണ്‍പൂരില്‍ അധ്യാപകനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് കാണ്‍പൂര്‍ എസ് പി കുന്‍വര്‍ അനുപം സിംഗ് അറിയിച്ചു. എന്നാല്‍ മരിച്ച ദില്‍ഷാന്‍ ക്ഷയരോഗ ബാധിതനായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.