ഒന്നരവയസുകാരിയുടെ കൈവിരലില്‍ നിന്ന് പുറത്തെടുത്തത് 40 cm നീളംവരുന്ന ജീവനുള്ള വിരയെ

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ഒന്നരവയസ്സുള്ള പെണ്‍കുഞ്ഞിന്റെ കൈവിരലില്‍നിന്ന് ജീവനുള്ള വിരയെ പുറത്തെടുത്തത്. കൈവിരലില്‍ മുഴയുമായി എത്തിച്ച കുട്ടിയില്‍ വിദഗ്ധ പരിശോധനയിലാണ് വിരയെ കണ്ടെത്തിയത്. ഡൈറോഫിലേറിയ എന്ന വിരയെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തു. 40 സെന്റീമീറ്ററില്‍ അധികം നീളമുള്ളതായിരുന്നു വിര. നായ്ക്കളില്‍ കാണപ്പെടുന്ന വിര കൊതുകിലൂടെയാണ് മനുഷ്യരിലേക്കെത്തുന്നത്. ശ്വാസകോശത്തിനകത്തു കടന്ന് തടസ്സം സൃഷ്ടിക്കുകയാണ് ഇവ സാധാരണയായി ചെയ്യുക. കൊതുകുകടി ഏല്‍ക്കാതെ കുട്ടികളെ സൂക്ഷിക്കുക മാത്രമാണ് ചെയ്യാനുള്ളതെന്ന് ഡോക്ക്ടര്‍ പറയുന്നു. കുട്ടി സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.