കൊറോണ കാരണം സമ്പത്തിന്റെ പകുതിയും നഷ്ടപ്പെട്ടു ; എന്നിട്ടും സമ്പന്നരില്‍ മുന്നില്‍ ഈ വനിത
കൊറോണ കാരണം ലോകത്ത് പല ധനികര്‍ക്കും നല്ല സാമ്പത്തിക പ്രശ്‌നങ്ങളാണ് ഉണ്ടായത്. അതേസമയം കൊറോണ കാരണം സമ്പത്ത് ഇരട്ടി ആയവരും നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ ചൈനയിലെ റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത മാന്ദ്യം നേരിട്ടതോടെ ഏഷ്യയിലെ ഏറ്റവും ധനികയായ വനിതയ്ക്കു കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പകുതിയിലധികം സമ്പത്ത് ആണ് നഷ്ടമായത് . യൂങ് ഹുയാന്‍ എന്ന വനിതയ്ക്കാണ് സമ്പത്ത് നഷ്ടപെട്ടിരിക്കുന്നത്. 24 ബില്യന്‍ യുഎസ് ഡോളറില്‍ നിന്ന് 11 ബില്യന്‍ യുഎസ് ഡോളറായാണ് ഹുയാന്റെ സമ്പാദ്യം ഇടിഞ്ഞത്. ചൈനയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഡവലപറായ കണ്‍ട്രി ഗാര്‍ഡന്‍ ഹോള്‍ഡിങ്‌സിനെ ഈ നാല്‍പത്തിയൊന്നുകാരിയാണ് നിയന്ത്രിക്കുന്നത്. വീടുകളുടെ വിലയിടിയുന്നതും വാങ്ങാന്‍ ആളില്ലാത്തതും കടബാധ്യതയുമാണ് കണ്‍ട്രി ഗാര്‍ഡന്റെ ഓഹരിയിടിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2005 ല്‍ യൂങ് ഹുയാന്റെ പിതാവും കണ്‍ട്രി ഗാര്‍ഡന്‍ സ്ഥാപകനുമായ യാങ് ഗുവോകിയാങ് തന്റെ ഓഹരികള്‍ മകള്‍ക്ക് കൈമാറിയതോടെയാണ് യാങ് കണ്‍ട്രി ഗാര്‍ഡന്റെ തലപ്പത്ത് എത്തിയത്. അവിടുന്ന രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ ഏഷ്യയിലെ ഏറ്റവും ധനികയായ വനിതയായി. കെമിക്കല്‍ ഫൈബര്‍ വ്യവസായിയായ ഫാന്‍ ഹോങ്വെയ് വ്യാഴാഴ്ച 11.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അടുത്ത റണ്ണറപ്പായി. എന്നാല്‍ വരുമാനം പകുതിയോളം ഇടിഞ്ഞുവെങ്കിലും ഹുയാന്‍ തന്നെയാണ് ഇപ്പോഴും ഏഷ്യയിലെ ധനികയായ വനിതയെന്ന് ബ്ലൂബര്‍ഗിന്റെ കോടീശ്വര പട്ടിക പറയുന്നത്.
കണ്‍ട്രി ഗാര്‍ഡന്‍ വ്യാവസായികമായി മാന്ദ്യം ബാധിക്കുന്നുണ്ടെങ്കിലും ഒരു ഓഹരി വില്‍പ്പനയിലൂടെ 343 മില്യണ്‍ ഡോളറിലധികം സമാഹരിക്കാന്‍ കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്നാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. വിശകലന വിദഗ്ധരും നയ നിര്‍മ്മാതാക്കളും പ്രോപ്പര്‍ട്ടി മേഖലയെ പിന്തുണയ്ക്കാനും സ്ഥാപനങ്ങളുടെ ന്യായമായ ധനസഹായ ആവശ്യങ്ങള്‍ നിറവേറ്റാനും ചൈനയുടെ ബാങ്കിംഗ് റെഗുലേറ്റര്‍ വായ്പക്കാരോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന്റെ ജിഡിപിയുടെ 18-30 ശതമാനം പ്രോപ്പര്‍ട്ടി മേഖലയാണെന്ന് കണക്കാക്കപ്പെടുന്നത്.