കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം. 67 കിലോ വിഭാഗത്തില്‍ ഗെയിംസ് റെക്കോഡോടെയാണ് ഇന്ത്യയുടെ ജെറമി ലാല്‍റിന്നുങ്ക സ്വര്‍ണം നേടിയത്. ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്നെയാണ് പത്തൊമ്പതുകാരനായ ജെറെമിയുടെ റെക്കോര്‍ഡ് നേട്ടം. 140 കിലോഗ്രാം സ്‌നാച്ച്, 160 കിലോ ഗ്രാം ക്ലീന്‍ സ്‌നാച്ച് എന്നിവയിലായി 300 കിലോഗ്രാം ഉയര്‍ത്തിയാണ് ജെറെമിയുടെ നേട്ടം.
49 കിലോ വിഭാഗത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ മിരഭായ് ചാനു സ്വര്‍ണം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ജെറമിയുടെ പുതിയ റെക്കോര്‍ഡ്.
ഇതോടെ ഭാരോദ്വഹനത്തില്‍ ഇന്ത്യ രണ്ട് സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലം ഉള്‍പ്പെടെ നാല് മെഡല്‍ നേടി. 201 കിലോ ഉയര്‍ത്തി ഗെയിംസ് റെക്കോഡോടെയാണ് ചാനു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണം നേടിയത്. 59 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സങ്കേത് സാര്‍ഗാര്‍ വെള്ളി നേടി. 61 കിലോഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലം സ്വന്തമാക്കി. ബിന്ധ്യാ റാണിയാണ് നാലാം മെഡല്‍ ഇന്ത്യക്കായി നേടിയത്. 55 കിലോ വിഭാഗത്തില്‍ 202 കിലോ ഉയര്‍ത്തി. ക്‌ളീന്‍ ആന്റ് ജെര്‍ക്കില്‍ 116 കിലോ ഉയര്‍ത്തി ഗെയിംസ് റെക്കോഡിട്ടു.
4⃣ medals 🥈🥉🥇🥈 for #TeamIndia🇮🇳 on Day 2 of #CWG2022#Cheer4India | #B2022 pic.twitter.com/IQczdarN4L
— Doordarshan Sports (@ddsportschannel) July 31, 2022