ലോകത്തെ ആദ്യ 200 മെഗാപിക്‌സല്‍ ക്യാമറയുള്ള സ്മാര്‍ട്ട് ഫോണുമായി മോട്ടറോള
ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയില്‍ മുന്നിലുണ്ടായിരുന്ന ബ്രാന്‍ഡ് ആയിരുന്നു മോട്ടറോള. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ വിപ്ലവത്തിനെ തുടര്‍ന്നു പിന്നോക്കം പോയ മോട്ടറോള പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. അതിനു മുന്നോടിയായി ഇപ്പോഴിതാ ലോകത്തെ ആദ്യത്തെ 200 മെഗാപിക്‌സല്‍ ക്യാമറയുള്ള സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കുകയാണ് മോട്ടോ. ഓഗസ്റ്റ് രണ്ടിനാണ് ഫോണ്‍ അവതരിപ്പിക്കുന്നതെന്ന് മോട്ടറോള കമ്പനി സ്ഥീരികരിച്ചു. മോട്ടോ എക്‌സ്30 പ്രോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രോസസര്‍ സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 ആയിരിക്കും. 125W ഗാന്‍ (GaN) ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും ഫോണിലുണ്ടാകും.
ഫോണിന്റെ സെന്‍സറുകളിലെ ഫോക്കല്‍ ലെങ്തും അടുത്തിടെയാണ് കമ്പനി സ്ഥീരികരിച്ചത്. സെന്‍സറുകള്‍ക്ക് 35 എംഎം, 50 എംഎം, 85 എംഎം ഫോക്കല്‍ ലെങ്ത് ആയിരിക്കും ഉള്ളത് എന്നാണ് കമ്പനി പറഞ്ഞത്.കൂടാതെ 85 എംഎം ലെന്‍സ് ഉപയോ?ഗിച്ച് മികച്ച ക്ലോസപ്പ് പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ പകര്‍ത്താമെന്നും കമ്പനി അവകാശപ്പെടുന്നു. 50 എംഎം ലെന്‍സ് ഉപയോ?ഗിച്ച് ഒരു സാധാരണ വ്യൂ ആംഗിളിലൂടെ മികച്ച ഫോട്ടോകള്‍ പകര്‍ത്താന്‍ സഹായിക്കും. 35 എംഎം ലെന്‍സ് ഈ മൂന്നിലും ഏറ്റവും അടുത്തുള്ള വ്യൂ ആംഗിള്‍ നല്‍കുമെന്നാണ് നി?ഗമനം. അടുത്തിടെയാണ് മോട്ടോ എക്‌സ്30 പ്രോ ഗീക്ക്‌ബെഞ്ചില്‍ XT2241-1 എന്ന മോഡല്‍ നമ്പറില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്.
സ്മാര്‍ട് ഫോണ്‍ ആന്‍ഡ്രോയിഡ് 12 ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 12 ജിബി റാമുമായിട്ടാണ് മോട്ടോ എക്‌സ്30 പ്രോ വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. നേരത്തെ തന്നെ ഫോണിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. 5,000 എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി. എച്ച്ഡി+ റെസലൂഷനോട് കൂടിയ 6.67 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയും 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും എക്‌സ് 30 പ്രോയില്‍ ഉണ്ടാകും. മോട്ടറോളയില്‍ നിന്നുള്ള ഇനിയുള്ള സ്മാര്‍ട് ഫോണുകള്‍ രണ്ട് റാമിലും സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലും വരാമെന്നാണ് കരുതുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റുകളാണ് വരുമെന്ന് പ്രതീക്ഷിക്കുന്നത്.