തിക്കിലും തിരക്കിലും ആരാധിക കുഴഞ്ഞു വീണു ; സിനിമാ പ്രമോഷന്‍ പകുതിയില്‍ നിര്‍ത്തി വിജയ് ദേവരകൊണ്ട

തന്റെ സിനിമയുടെ പ്രമോഷന്‍ വര്‍ക്കിനിടെ കുഴുഞ്ഞു വീണ ആരാധികയ്ക്ക് വേണ്ടി പ്രമോഷന്‍ പകുതിയില്‍ നിര്‍ത്തി തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ട. വിജയ് ദേവരകൊണ്ട , അനന്യ പാണ്ഡെ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ലൈഗര്‍ പൂരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 25നാണ് തീയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആരാധിക ബോധംകെട്ടു വീണത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുളള പ്രചരണ പരിപാടികള്‍ തകൃതിയായി നടക്കുകയാണ്. പ്രിയപ്പെട്ട താരങ്ങളെ കാണാന്‍ നിരവധി പേരാണ് മാളുകളിലും മറ്റും എത്തുന്നത്. ആരാധകരുടെ തിരക്ക് കാരണം മുംബൈയിലെ മാളില്‍ സംഘടിപ്പിച്ച പരിപാടി പകുതിയില്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. വളരെ കഷ്ടപ്പെട്ടാണ് താരങ്ങളെ പുറത്തേക്ക് കൊണ്ടു വന്നത്.

നവിമുംബൈയിലെ മാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാന്‍ നിരവധി പേര്‍ തടിച്ചു കൂടിയിരുന്നു. ശാന്തരാകന്‍ ആരാധകരോട് വിജയ് പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. വേദിയിലും പരിസരത്തും ഉന്തും തളളുമായതോടെയാണ് തങ്ങളുടേയും ആരാധകരുടേയും സുരക്ഷ കണക്കിലെടുത്ത് പ്രചരണ പരിപാടി നിര്‍ത്തി താരങ്ങള്‍ പോയത്. ലാസ് വെഗാസിലെ മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സ് ചാമ്പ്യനാവാന്‍ യുവാവ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഹിന്ദിയിലും തെലുങ്കിലും പുറത്ത് വരുന്ന ചിത്രം മറ്റ് അഞ്ച് ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കും.