സ്‌കേറ്റിംഗ് ബോഡില്‍ ഇന്ത്യന്‍ പര്യടനം ; ലക്ഷ്യം പൂര്‍ത്തിയാക്കാതെ അനസ് മടങ്ങി , മരണമെത്തിയത് ട്രക്കിന്റെ രൂപത്തില്‍

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സ്‌കേറ്റിംഗ് ബോഡില്‍ യാത്ര ചെയ്യാന്‍ പുറപ്പെട്ട മലയാളി യുവാവ് ട്രക്കിടിച്ചു മരിച്ചു. അനസ് ഹജാസ് എന്ന വെഞ്ഞാറമൂടുകാരനാണ് ഹരിയാനയിലെ കല്‍ക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അനസിനെ ഒരു ട്രക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അനസ് കഴിഞ്ഞ മെയ് 23 നാണ് സ്‌കേറ്റിംഗ് ബോര്‍ഡിലുള്ള യാത്ര തുടങ്ങിയത്.

യാത്ര അവസാനിക്കാന്‍ പതിനഞ്ച് ദിവസം ബാക്കി നില്‍ക്കെയാണ് അനസിന് ദാരുണാന്ത്യം സംഭവിച്ചത്. സഞ്ചാര പ്രിയനായ അനസ് ഇതിനുമുമ്പും രാജ്യത്തുടനീളം യാത്രകള്‍ നടത്തിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന അനസിന്റെ യാത്രാ വിശേഷങ്ങള്‍ക്ക് ഏറെ ആരാധകരുണ്ടായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുകയാണ്. അപകട വിവരം അറിഞ്ഞ ബന്ധുക്കള്‍ സംഭവ സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Anas Hajas (@anas_hajas)