പൊലീസ് സ്റ്റേഷന് ഉള്ളില്‍ വച്ച് പൊലീസുകാരനു നാട്ടുകാരുടെ മര്‍ദ്ദനം ; കൈയും കെട്ടി നോക്കി നിന്ന് മറ്റു പോലീസുകാര്‍
ദില്ലിയിലെ ആനന്ദ് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. പത്തോ പന്ത്രണ്ടോ പേരടങ്ങിയ സംഘം പൊലീസുകാരനെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെ കുറച്ചാളുകള്‍ പൊലീസുകാരനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കൂടി നിന്ന സംഘം പൊലീസുകാരന്റെ മുഖത്തടിക്കുകയും തുടര്‍ച്ചയായി മര്‍ദ്ദിക്കുകയും ചെയ്തു. സ്റ്റേഷനിലെ മറ്റ് പൊലീസുകാരാരും സംഘത്തെ പിടിച്ചുമാറ്റാനോ പൊലീസുകാരനെ പ്രതിരോധിക്കാനോ വന്നില്ലെന്ന് പ്രചരിക്കുന്ന വീഡിയോ വ്യക്തമാക്കുന്നു.
ചുറ്റും കൂടി നിന്ന മറ്റുള്ളവര്‍ തങ്ങളുടെ മൊബൈല്‍ വീഡിയോ പകര്‍ത്തുന്നതും ഈ വീഡിയോയില്‍ കാണാം. ആനന്ദ് വിഹാര്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനാണ് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. പൊലീസുകാരനെ ആക്രമിച്ചത് എന്തിനെന്ന് ഇതുവരെയും വ്യക്തമല്ല. ഓഗസ്റ്റ് മൂന്നിന് നടന്ന സംഭവം വീഡിയോ പ്രചരിച്ചതോടെയാണ് പുറംലോകമറിയുന്നത്. പൊലീസുകാരന്‍ വീഡിയോയില്‍ മാപ്പ് ചോദിക്കുന്നുണ്ട്. എന്നിട്ടും അജ്ഞാതരായ സംഘം ആക്രമണം നിര്‍ത്തുന്നില്ല. സംഭവത്തില്‍ അന്വേഷിക്കുകയാണെന്നും പ്രതികളെ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.