നാട്ടുകാരുടെ പരാതി ; ഇനി മേലാല്‍ പാട്ട് പാടരുതെന്ന് ഗായകനോട് എഴുതി വാങ്ങി പൊലീസ്
നാട്ടുകാരുടെ പരാതി രൂക്ഷമായതോടെ ഇന്റര്‍നെറ്റ് താരമായ ഗായകനും നടനുമായ ഹീറോ ആലമിനോട് ഇനി മേലാല്‍ പാട്ട് പാടരുതെന്ന് പൊലീസ്. കഴിഞ്ഞയാഴ്ച പോലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഗാനങ്ങള്‍ അവതരിപ്പിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടതായും ആലം എഎഫ്പിയോട് പറഞ്ഞു. ‘ഒരു ഗായകനാകാന്‍ താന്‍ യോഗ്യനല്ലെന്നും, ഇനി പാടില്ലെന്ന് തന്നോട് ഒരു രേഖ ഒപ്പിട്ടു വാങ്ങി’ എന്നും ആലം പറയുന്നു.എട്ടു മണിക്കൂറോളം എന്നെ കസ്റ്റഡിയില്‍ സൂക്ഷിച്ചു. എന്തുകൊണ്ടാണ് ഞാന്‍ രബീന്ദ്ര, നസ്റുല്‍ ഗാനങ്ങള്‍ പാടുന്നത് എന്ന് അവര്‍ എന്നോട് ചോദിച്ചുവെന്നും. ഇനി പാടില്ലെന്ന് എഴുതി വാങ്ങിയെന്നും – ആലം പറയുന്നു.
ഇതിനെക്കുറിച്ച് ധാക്ക പൊലീസ് പ്രതികരിച്ചത് എന്നാല്‍ വേറെ രീതിയിലാണ്. അനുവാദം ഇല്ലാത്ത ഗാനങ്ങള്‍ പാടിയതിനും. മ്യൂസിക്ക് വീഡിയോകളില്‍ അനുവാദമില്ലാതെ പോലീസ് യൂണിഫോം ഉപയോഗിച്ചതിനും അലോം ക്ഷമാപണം നടത്തിയതായി ധാക്കയിലെ ചീഫ് ഡിറ്റക്ടീവ് ഹരുണ്‍ ഉര്‍ റാഷിദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ആലമിനെതിരെ ഞങ്ങള്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചു. അതിനാല്‍ തന്നെ അദ്ദേഹം തന്റെ ഗാനങ്ങളുടെ രീതി പൂര്‍ണ്ണമായും മാറ്റി, ഇത് ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കി’ ഹരുണ്‍ കൂട്ടിച്ചേര്‍ത്തു. പേര് മാറ്റാന്‍ തന്നോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ആലമിന്റെ ആരോപണം ധാക്ക പൊലീസ് നിഷേധിച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വേണ്ടി മാത്രം ആലം പലതും ചെയ്യുന്നത് എന്നാണ് പൊലീസ് എഎഫ്പിയോട് പറഞ്ഞത്. എന്നിരുന്നാലും, ആലത്തിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇത് വ്യക്തി അവകാശങ്ങള്‍ക്ക് മുകളിലുള്ള കടന്നുകയറ്റമാണ് എന്നാണ് പലരും പറയുന്നത്.
നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ആലം. 2018 ലെ ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ഇദ്ദേഹത്തിന് 638 വോട്ടുകള്‍ ലഭിച്ചു. എനിക്ക് ഞാനൊരു ഹീറോ ആണ്. അതിനാല്‍ ഞാന്‍ ഹീറോ ആലം എന്ന പേര് സ്വീകരിച്ചു. എന്ത് വന്നാലും ഞാന്‍ ഈ പേര് ഉപേക്ഷിക്കില്ല. ഇപ്പോള്‍ ബംഗ്ലാദേശില്‍ സ്വാതന്ത്ര്യത്തോടെ പാടാന്‍ പോലും കഴിയില്ലെന്നാണ് തോന്നുന്നത്, ആലം പറയുന്നു. ഹീറോ അലോമിന് ഏകദേശം രണ്ട് ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്സും യൂട്യൂബില്‍ ഏകദേശം 1.5 ദശലക്ഷം സബ്‌സ്‌ക്രൈബേര്‍സും ഉണ്ട്. ഇദ്ദേഹക്കിന്റെ അറേബ്യന്‍ ഗാനം 17 ദശലക്ഷം വ്യൂ അടുത്തിടെ നേടിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നോബല്‍ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെയും ബംഗ്ലാദേശി കവി കാസി നസ്റുല്‍ ഇസ്ലാമിന്റെയും ക്ലാസിക് ഗാനങ്ങള്‍ പാടിയതിന് ആലമിനെതിരെ നിരവധി കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.