തൊഴില്‍ നിയമം ലംഘനം ; ചൈനയില്‍ ഒമ്പത് റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കി
തൊഴില്‍ നിയമം ലംഘനം നടത്തിയതിനു സൗദി അറേബ്യയില്‍ ഒമ്പത് റിക്രൂട്ട്മന്റെ് ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കി. 17 ഏജന്‍സികളുടെ പ്രവര്‍ത്തനം രണ്ട് മാസത്തേക്ക് മരവിപ്പിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് നടപടി. ഇക്കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും സ്ഥാപനങ്ങള്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. റിക്രൂട്ട്മെന്റ് മേഖലയെ കര്‍ശന നിരീക്ഷണത്തിന് കീഴിലാക്കിയ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ നടപടിയുടെ ഫലമാണിത്. മന്ത്രാലയത്തിന്റെ തീരുമാനങ്ങള്‍ ബന്ധപ്പെട്ടവര്‍ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് നടപടി.