കളി കാര്യമായി ; വിവാഹമണ്ഡപത്തില്‍ വരനും വധുവും തമ്മില്‍ പൊരിഞ്ഞ അടി ; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു വിവാഹത്തല്ലു വീഡിയോ. ‘ദ ഗുഷ്തി’ (ബംഗാളി ഭാഷയില്‍ കുടുംബം എന്ന് അര്‍ത്ഥം) എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ ജൂലൈ 6 നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വരനും വധുവും തമ്മിലുള്ള അടിപിടി ആണ് വിഡിയോയില്‍. വഴക്കിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. അതേസമയം, അടികൂടുന്ന സമയം മുഴുവന്‍ വരന്‍ പുഞ്ചിരിക്കുന്നത് കാണാം.വധു എന്നാല്‍ ഭയങ്കര ഗൗരവത്തിലുമാണ്. ഇദ്ദേഹത്തിനെറ ഭാഗത്ത് നിന്നുണ്ടായ എന്തോ വീഴ്ചയാവാംസംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. പിന്നില്‍ നില്‍ക്കുന്നവര്‍ വധുവിനെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ട് എങ്കിലും വരന് മേലേയ്ക്ക് വധു എടുത്തു ചാടുകയാണ്. ചടങ്ങിനിടെ എന്തിനാണ് വധൂവരന്മാര്‍ പൂച്ചകളെയും നായ്ക്കളെയും പോലെ പോരടിക്കുന്നതെന്ന് കമന്റില്‍ ചിലര്‍ ചോദിക്കുന്നുണ്ട്. ഇതുവരെ 30ലക്ഷത്തിലധികം പേര്‍ കണ്ട വിഡിയോക്ക് 71,000ത്തിലധികം ലൈക്കുകള്‍ ലഭിച്ചു.