കണ്ണൂരില്‍ ലഹരിക്കടിമയായ 14 കാരന്‍ പീഡിപ്പിച്ചത് 11 പെണ്‍കുട്ടികളെ

14 വയസ് മാത്രമുള്ള ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി പീഡിപ്പിച്ചത് 11 പെണ്‍കുട്ടികളെ. കണ്ണൂരിലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. സൗഹൃദം നടിച്ച് പതിനൊന്നോളം പെണ്‍കുട്ടികളെയാണ് 14 വയസുകാരന്‍ പീഡനത്തിനിരയാക്കിയത്. മയക്കുമരുന്ന് നല്‍കിയാണ് വിദ്യാര്‍ത്ഥി പെണ്‍കുട്ടികളെ വശത്താക്കിയിരുന്നത്. ഇത്തരത്തില്‍ 14 കാരന്റെ വലയില്‍ അകപ്പെട്ട ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പെണ്‍കുട്ടിയെ മാനസികമായും ലൈംഗികമായും പീഡിപിച്ചതിനെ തുടര്‍ന്ന് കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.

വിദ്യാര്‍ത്ഥി തന്നെ ലഹരിമരുന്നിന് അടിമയാക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പോലിസ് നടത്തിയ അന്വേഷണത്തിലാണ് 14 വയസുകാരനെ പിടികൂടിയത്. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആണ്‍കുട്ടി അപ്പോള്‍ വയനാട് ജുവനൈല്‍ ലഹരിമുക്ത ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി ലഹരിക്ക് അടിമയാണെന്നു തിരിച്ചറിഞ്ഞതോടെ ലഹരിമുക്ത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ കണ്ണൂര്‍ അസി. സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതോടെ പോലീസ് അതിവേഗം അന്വേഷണമാരംഭിക്കുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആണ്‍കുട്ടി അപ്പോള്‍ വയനാട് ജുവനൈല്‍ ലഹരിമുക്ത ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലാണ്. അതേസമയം 14 കാരന് ലഹരി മരുന്ന് എത്തിച്ചു നല്‍കിയ മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ പറ്റി പോലീസ് അന്വേഷണം തുടങ്ങി.