മാഡ് ഹണി കുടിച്ചു അവശനിലയിലായ കരടിയെ രക്ഷിച്ചു ; വിഡിയോ

തേന്‍ കുടിച്ച് അവശനിലയിലായ കരടിയെ രക്ഷിച്ചു. തുര്‍ക്കിയാണ് സംഭവം നടന്നത്. മാഡ് ഹണി എന്നറിയപ്പെടുന്ന തേന്‍ അമിതമായി കുടിച്ച് ദീര്‍ഘനേരം അവശനായി കിടന്ന കരടിയെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാഡ് ഹണി അമിതമായി ഉള്ളില്‍ ചെന്നതാണ് കരടി പരാക്രമം കാണിക്കാന്‍ കാരണമായതെന്ന് തുര്‍ക്കി വനംവകുപ്പ് സ്ഥിരീകരിച്ചു. താല്‍ക്കാലികമായി വിഭ്രാന്തിയും തലകറക്കവും മയക്കവും ഉണ്ടാക്കുന്ന തേനാണ് മാഡ് ഹണി. അമിതമായി മാഡ് ഹണി ഉപയോഗിച്ചാല്‍ മരണം പോലും സംഭവിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കരടിക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കിയിട്ടുണ്ടെന്നും കരടി സുഖം പ്രാപിച്ചുവരികയാണെന്നും വനംവകുപ്പ് അറിയിച്ചു.

മാഡ് ഹണിയിലടങ്ങിയിരിക്കുന്ന ഗ്രയാനോടോക്സിന്‍ എന്ന പദാര്‍ത്ഥമാണ് കുടിക്കുന്നവരില്‍ ഹാലൂസിനേഷന്‍ ഉണ്ടാക്കുന്നത്. റോഡോഡെന്‍ഡ്രോണ്‍ വിഭാഗത്തില്‍പ്പെട്ട തേനീച്ചകളാണ് മാഡ് ഹണി ശേഖരിക്കുന്നത്. പര്‍വതപ്രദേശങ്ങളിലാണ് ഇവ കൂടുതലായി കണ്ടുവരാറുള്ളത്. ഹൈപ്പര്‍ടെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് മാഡ് ഹണി മരുന്നായും ഉപയോഗിക്കാറുണ്ട്. ചില പ്രദേശങ്ങളില്‍ മാഡ് ഹണി മയക്കുമരുന്നായും ചിലര്‍ ഉപയോഗിക്കുന്നു. ഒരു കിലോഗ്രാം മാഡ് ഹണിക്ക് 360 ഡോളര്‍ വരെ വിലയുണ്ട്.