ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളെയും വിട്ടയച്ചു

വിവാദമായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളെയും വിട്ടയച്ചു. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതികളെയാണ് വിട്ടയച്ചത്. 11 പേരും ഗോദ്ര ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശിക്ഷ ഇളവ് ചെയ്തുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. 2008ലാണ് കേസില്‍ 11 പേരും കുറ്റവാളികളെന്ന് മുംബൈ കോടതി വിധിച്ചത്. രാജ്യം ഞെട്ടിയ ബലാല്‍സംഗക്കേസ് നടക്കുന്നത് 2002 ലെ ഗുജറാത്ത് കലാപത്തിനിടെയാണ്. 5 മാസം ഗര്‍ഭിണിയായ 19 കാരിയായ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ എഴു പേരെ കോലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെയാണ് ഇപ്പോള്‍ വിട്ടയച്ചത്.

മുംബൈ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്ന 11 കുറ്റവാളികളും ഗോദ്രാ ജയിലില്‍ നിന്നും പുറത്തിറങ്ങി. 2008 ജനുവരിയിലാണ് ബിജെപി നേതാവ് ഷൈലേഷ് ഭട്ടടക്കമുള്ള പ്രതികള്‍ക്ക് മുംബൈ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. 15 വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ചതായി കാണിച്ച്പ്രതികളില്‍ ഒരാള്‍ മോചനത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ശിക്ഷാ ഇളവ് പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.