കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഫ്‌ലാറ്റില്‍ ഒളിപ്പിച്ചു
കൊച്ചിയില്‍ കാക്കനാട്ടെ ഫ്‌ലാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്‍ഫോപാര്‍ക്കിലെ ഓക് സോണിയ ഫ്‌ലാറ്റിലെ 16 നിലയിലാണ് സംഭവം . യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്‌ലാറ്റില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ഫ്‌ലാറ്റിലെ ഡക്ടിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേര്‍ കൂടെ ഈ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നു. മൂന്നു പേര് കഴിഞ്ഞ ദിവസം ടൂര്‍ പോയി തിരിച്ച് വന്നു ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ല. അവര്‍ പുറത്ത് പോയി വെറൊരു മുറിയില്‍ താമസിച്ച് തിരിച്ച് പിറ്റേന്ന് വന്നു ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ല.
തുടര്‍ന്ന് ഡ്യൂപ്ലീക്കേറ്റ് താക്കോല്‍ വച്ച് റൂം തുറന്നു. ഹാളില്‍ രക്തം കണ്ട സുഹൃത്തുക്കളാണ് പോലീസില്‍ വിവരം അറിയിച്ചത്. നെഞ്ചിലും മറ്റും കുത്തേറ്റിട്ടുണ്ട്. മൃതദേഹം കവറുകള്‍ കൊണ്ട് മറച്ച് ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് കെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു. ബാല്‍ക്കണിയിലെ പൈപ്പിന്റെ ഡെക്റ്റില്‍ ചാരി നിര്‍ത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. സംഭവം നടക്കുന്ന സമയം രണ്ട് പേരാണ് ഫ്‌ലാറ്റിലെ റൂമില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇയാളുടെ ഒപ്പം ഉണ്ടായിരുന്നയാളെ കാണാനില്ല. കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദിനെയാണ് കാണാതായത്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഡ് ഓഫാണ്. മുറിയിലെ രക്തക്കറ കഴുകി കളഞ്ഞിട്ടുണ്ട് എന്ന് പോലീസ് സംശയിക്കുന്നു. മുറിയില്‍ ഉണ്ടായിരുന്നവരുടെ ഫോണുകള്‍ മിസ്സിംഗ് ആണ്. യുവാക്കള്‍ ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരാണ്. മുറിയിലുണ്ടായിരുന്ന മറ്റു രണ്ടു പേരും പോലീസ് കസ്റ്റഡിയിലാണ്.