വിമാനയാത്രക്കിടെ ഉണ്ടായ മോശം അനുഭവം പങ്കുവെച്ചു നസ്രിയ
സിനിമാ താരം നസ്രിയ ഫഹദ് ആണ് വിമാനയാത്രക്കിടെ ഉണ്ടായ മോശം അനുഭവം പങ്കുവെച്ചത്. തായ് എയര്‍വേസില്‍ നിന്നാണ് തനിക്ക് ഈ മോശം അനുഭവം ഉണ്ടായത് എന്നും നസ്രിയ പറയുന്നു. വളരെ മോശം സേവനം, ജീവിതത്തില്‍ ഇനി ഒരിക്കലും തായ് എയര്‍വേസില്‍ കയറില്ലെന്ന് നസ്രിയ പറയുന്നു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തായ് എയര്‍വേയ്‌സിന്റെ സേവനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നസ്രിയ രംഗത്തെത്തിയത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയര്‍ലൈന്റെ ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ തനിക്ക് ഇത്തരത്തില്‍ ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്ന് നസ്രിയ കുറിച്ചു.
‘തന്റെ ബാഗ് വിമാനത്തില്‍ വച്ച് കാണാതായി. ഇക്കാര്യം ഉന്നയിച്ചപ്പോള്‍ യാതൊരു പരിഗണനയും ശ്രദ്ധയും തന്നില്ലെന്നും നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇനി ജീവിതത്തില്‍ ഒരിക്കലും തായ് എയര്‍വേയ്‌സില്‍ കയറില്ലെന്നും താരം വ്യക്തമാക്കി. തായ് എയര്‍വേസിനെ ടാഗ് ചെയ്താണ് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് നസ്രിയ പറഞ്ഞിരിക്കുന്നത്. ഏറ്റവും മോശം സര്‍വീസാണ് തായ് എയര്‍വേയ്‌സിന്റെതെന്നും’- നസ്രിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. തായ് എയര്‍വേയ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന തായ് എയര്‍വേയ്‌സ് ഇന്റര്‍നാഷണല്‍ പബ്ലിക് കമ്പനി ലിമിറ്റഡ് തായ്ലാന്റിന്റെ പതാകവാഹക എയര്‍ലൈനാണ്. 2017 മുതല്‍ കമ്പനി നഷ്ടത്തിലാണ്. ടൂറിസം ഉണര്‍ന്നു കഴിഞ്ഞാല്‍ പതിയെ നഷ്ടക്കണക്കുകളില്‍ നിന്നും കരകയറാമെന്നാണ് തായ് എയര്‍വേയ്‌സ് കണക്കുകൂട്ടുന്നത്.