ഇന്ത്യ ലോകത്തെ ഏറ്റവും സ്വതന്ത്രവും സുരക്ഷിതവുമായ രാജ്യം ; നയന്‍താര

ഹണിമൂണിനിടയിലും ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു നയന്‍താരയും ഭര്‍ത്താവ് വിഘ്നേശ് ശിവനും. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തില്‍ സ്‌പെയിനില്‍ ആണ് ഇരുവരും ത്രിവര്‍ണ പതാക ഉയര്‍ത്തിയത്. നമ്മ കൊടി, സ്‌പെയിന്‍ എങ്ങും..എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം തന്നെ ഒരു വിഡിയോയും താരദമ്പതികള്‍ പങ്കുവച്ചിട്ടുണ്ട്.

‘എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍. അത്യന്തം അഭിമാനത്തോടെയും സന്തോഷത്തോടെയും നമുക്ക് ഈ ദിനം ആഘോഷിക്കാം. ഇന്ത്യക്കാരനായി ജനിച്ചത് ഭാ?ഗ്യമായി തോന്നുന്നു. ലോകത്തെ ഏറ്റവും സ്വതന്ത്രവും സുരക്ഷിതവും ജനാധിപത്പരവും സന്തോഷകരവുമായി രാജ്യമാണ് നമ്മുടേത് ‘- വി?ഗ്‌നേഷ് വിഡ്യോയ്‌ക്കൊപ്പം കുറിച്ചു.

 

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)