സാമ്പത്തിക തട്ടിപ്പ് ; നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പ്രതി ചേര്‍ത്തു
സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനേയും പ്രതി ചേര്‍ത്ത് ഇഡിയുടെ കുറ്റപത്രം. കോണ്‍മാന്‍ സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടിയും പ്രതിപട്ടികയില്‍ ഉള്ളത്. സുകേഷ് ചന്ദ്രശേഖറിനെതിരായ സാമ്പത്തിക തിരിമറി കേസില്‍ ജാക്വിലിനെ നിരവധി തവണ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ജാക്വിലിനും സുകേഷും പ്രണയത്തിലായിരുന്നുവെന്നും സുകേഷിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തിയിരുന്നു.സുകേഷ് ചന്ദ്രശേഖര്‍ തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ ഗുണഭോക്താവായിരുന്നു ജാക്വിലിന്‍ എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സുകേഷിന്റെ തട്ടിപ്പിനെ കുറിച്ച് ഇവര്‍ക്ക് നേരത്തേ അറിയാമായിരുന്നുവെന്നും ആരോപണമുണ്ട്.
കേസുമായി ബന്ധപ്പെട്ട് നേരത്തേ, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം നടിയില്‍ നിന്നും 7.27 കോടിയുടെ സ്വത്ത് ഇഡി കണ്ടെത്തിയിരുന്നു. അവസാനമായി കഴിഞ്ഞ ജൂണിലാണ് ജാക്വിലിനെ ഇഡി ചോദ്യം ചെയ്തത്. എട്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. സുകേഷ് ചന്ദ്രശേഖറില്‍ നിന്നും വില കൂടിയ സമ്മാനങ്ങള്‍ ലഭിച്ചിരുന്നതായി ജാക്വിലിന്‍ നേരത്തേ മൊഴി നല്‍കിയിട്ടുണ്ട്. ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡുകളായ ഗുച്ചി, ഷനേല്‍ എന്നിവയുടെ ഡിസൈനര്‍ ബാഗുകള്‍, ഗുച്ചിയുടെ ജിം വെയര്‍ ഔട്ട് ഫിറ്റ്, ലൂയി വിട്ടോണിന്റെ ചെരുപ്പ്, ഒരു ജോഡി വജ്ര കമ്മലുകള്‍, മള്‍ട്ടി കളേര്‍ഡ് സ്റ്റോണ്‍ ബ്രേസ്ലെറ്റ് തുടങ്ങിയവയാണ് സുകേഷ് നല്‍കിയ സമ്മാനങ്ങളില്‍ ചിലത്.