ചിങ്ങം ഒന്ന് കര്‍ഷകര്‍ വഞ്ചന ദിനമായി ആചരിക്കണമായിരുന്നു : ഷോണ്‍ ജോര്‍ജ്
ചിങ്ങം ഒന്നിന് റബര്‍ കര്‍ഷകര്‍ വഞ്ചനാദിനമായി ആചരിക്കണമായിരുന്നു എന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കര്‍ഷകദിന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ഏക്കറില്‍ കൂടുതല്‍ സ്ഥലമുള്ള റബ്ബര്‍ കര്‍ഷകരുടെ ക്ഷേമ പെന്‍ഷനുകള്‍ നിര്‍ത്തലാക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പട്ടിണി കിടക്കുന്ന കര്‍ഷകരോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരണം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടാം വര്‍ഷത്തിലേക്ക് കടന്നിട്ടും വില സ്ഥിരത പദ്ധതിയില്‍ ഉള്‍പ്പെടുത്തി റബര്‍ കര്‍ഷകര്‍ക്ക് 200 രൂപ ഉറപ്പുവരുത്തുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ഇതിനെതിരെ റബര്‍ കാര്‍ഷിക മേഖലയെ പ്രതിനിധീകരിക്കുന്ന കേരള കോണ്‍ഗ്രസ് എം പോലും മൗനം ഭജിക്കുന്നത് കര്‍ഷകരോടുള്ള അവഗണനയാണ്. കേരള കോണ്‍ഗ്രസ് എം ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ മാറിയ കാലാവസ്ഥയ്ക്ക് അനുസരിച്ച് കൃഷി രീതികളില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച്l സമഗ്രമായ പഠനം നടത്തണമെന്നും ഷോണ്‍ പറഞ്ഞു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോഷി ജോഷ്വാ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.