ഇടത് സര്‍ക്കാര്‍ കര്‍ഷക ദ്രോഹം അവസാനിപ്പിക്കണം : പി.സി. ജോര്‍ജ്
സര്‍ക്കാര്‍ കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കേരള ജനപക്ഷം സെക്കുലര്‍ ചെയര്മാന് പി സി ജോര്‍ജ് ആവശ്യപ്പെട്ടു. പ്രത്യേകിച്ച് റബര്‍ കര്‍ഷകരോട് വലിയ രീതിയിലുള്ള ദ്രോഹ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രണ്ട് ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ള മുഴുവന്‍ റബര്‍ കര്‍ഷകരുടെയും എല്ലാവിധ ക്ഷേമ പെന്‍ഷനുകളും നിര്‍ത്തലാക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരിക്കുകയാണ്. ഇത് പട്ടിണി കിടക്കുന്ന കര്‍ഷകരോടുള്ള വെല്ലുവിളിയാണ്. റബറിന് 200 രൂപ താങ്ങുവില ഉറപ്പുവരുത്തുമെന്ന് പ്രകടനപത്രിക ഇറക്കി വോട്ടു മേടിച് അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ തികഞ്ഞ വഞ്ചനയാണ് റബ്ബര്‍ കര്‍ഷകരോട് കാണിക്കുന്നത്.
ബഫര്‍ സോണ്‍ വിഷയത്തിലെ സര്‍ക്കാരിന്റെ നിലപാടും ഇരട്ടത്താപ്പാണ്. ഇത്തരം തീരുമാനങ്ങളില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ മൗനം ലജ്ജാവഹമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.കേരള ജനപക്ഷം സെക്കുലര്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് കെ.എഫ് കുര്യന് അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതാക്കളായ ജോര്‍ജ് വടക്കന്‍, അഡ്വ.ജോര്‍ജ് കാക്കനാട്ട് ,സെബി പറമുണ്ട, സജി എസ് തെക്കേല്‍, പ്രൊഫ്. ജോസഫ് റ്റി ജോസ്,തോമസ് വടകര,അഡ്വ. ഷോണ്‍ ജോര്‍ജ്,ജോസ് ഫ്രാന്‍സിസ്,റെജി ചാക്കോ, റെന്നി ഇടയാടിയില്‍, അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍,സണ്ണി കദളിക്കാട്ടില്‍,സജി കുരീക്കാട്ട്, ജോജോ പാമ്പാടത്ത്, ജോസഫ് ഒറ്റപ്ലാവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.