അടിച്ചു ഫിറ്റായി സെക്ക്യൂരിറ്റി ഗാര്‍ഡിനെ മര്‍ദ്ദിച് അശ്ലീല ആഗ്യം കാണിച്ച യുവതി അറസ്റ്റില്‍
സെക്യൂരിറ്റി ജീവനക്കാരനെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യുവതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നോയിഡയിലാണ് സംഭവം.ഭവ്യ റായി എന്ന യുവതിയാണ് ഗേറ്റ് തുറക്കാന്‍ വൈകിയതിനെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. നോയിഡയിലെ സെക്ടര്‍-126-ലെ ജെപി ഗ്രീന്‍ വിഷ് സൊസൈറ്റിയിലാണ് സംഭവം നടന്നത്. സെക്യൂരിറ്റി ജീവനക്കാരന്റെ കൈ പിടിക്കുമ്പോഴും, അദ്ദേഹം വളരെ സംയമനം പാലിച്ച് നില്‍ക്കുകയും കാര്യം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ തീര്‍ത്തും അശ്ലീലമായ ഭാഷയിലും ആംഗ്യങ്ങള്‍ കാണിച്ചും സ്ത്രീ സെക്യൂരിറ്റിക്ക് നേരെ തട്ടിക്കയറുകയാണ്. ഗാര്‍ഡിന്റെ കോളറില്‍ ആവര്‍ത്തിച്ച് കുത്തിപ്പിടിക്കുകയും അസഭ്യമായ ആംഗ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും വംശീയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.
തുടര്‍ന്ന് ചിലര്‍ ഇത് വീഡിയോ എടുത്തു ഷെയര്‍ ചെയ്തിരുന്നു. ഇത് ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ ശ്രദ്ധയില്‍ വരികയും, യുവതിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നോയിഡ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ അനൂപ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീയുടെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന്, അസ്വസ്ഥനാകുകയും ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഒരു ഘട്ടത്തില്‍ അധികൃതരോട് സംസാരിക്കുകയും ചെയ്തിരുന്നതായും ആക്രമണത്തിനിരയായ സെക്യൂരിറ്റി ഗാര്‍ഡ് പറഞ്ഞു. യുവതി മദ്യലഹരിയിലായിരുന്നു, ശരിയായി നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെക്യൂരിറ്റി ജീവനക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അവരുടെ വാഹനം കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ये महिला सरेआम इस गार्ड से इतनी गुंडागर्दी और गाली गालौच कर रही है. ये किस प्रकार का घटियापन है. @noidapolice इस महिला के खिलाफ सख्त कार्यवाही बहुत ज़रूरी है. pic.twitter.com/SZqL4IBRjv
— Swati Maliwal (@SwatiJaiHind) August 21, 2022