കാനഡയിലേക്ക് വിമാനം കയറാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക
കാനഡയില്‍ പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കാനുള്ള ഏറ്റവും ജനപ്രിയമായ മാര്‍ഗമാണ് എക്സ്പ്രസ് എന്‍ട്രി. മൂന്ന് ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ക്കുള്ള അപേക്ഷകള്‍ നിയന്ത്രിക്കുന്ന ഒരു ഓണ്‍ലൈന്‍ സംവിധാനമാണിത്: കനേഡിയന്‍ എക്സ്പീരിയന്‍സ് ക്ലാസ്, ഫെഡറല്‍ സ്കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം, ഫെഡറല്‍ സ്കില്‍ഡ് ട്രേഡ്സ് പ്രോഗ്രാം എന്നിവയാണിത്. ഇവയ്ക്ക് നിങ്ങള്‍ യോഗ്യനാണെങ്കില്‍ നിങ്ങളുടെ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ എക്സ്പ്രസ് എന്‍ട്രി പൂളിലേക്ക് നല്‍കുകയും അതനുസരിച്ച്, റാങ്കിംഗ് സ്കോറുകള്‍ നേടുകയും ചെയ്യാം. സ്കോറുകള്‍ നിങ്ങളുടെ പ്രായം, വിദ്യാഭ്യാസം, ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ഉള്ള ഭാഷാ കഴിവ്, വൈദഗ്ധ്യം, പ്രവൃത്തി പരിചയം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഏറ്റവും കൂടുതല്‍ സ്കോര്‍ ചെയ്യുന്നവരെ കനേഡിയന്‍ സ്ഥിര താമസത്തിനായി അപേക്ഷിക്കാന്‍ സാധിക്കും.
ഓരോ വര്‍ഷവും ഒരു നിശ്ചിത എണ്ണം കുടിയേറ്റക്കാരെ തിരഞ്ഞെടുക്കാനും കാനഡയില്‍ സ്ഥിര കനേഡിയന്‍ പ്രവിശ്യകള്‍ക്ക് സാധിക്കും. ഇത് പലപ്പോഴും തൊഴില്‍ ആവശ്യം പരിഗണിച്ചുള്ള തെരഞ്ഞെടുക്കലുകള്‍ ആയിരിക്കും. , ഓരോ പ്രദേശത്തെയും പ്രത്യേക തൊഴില്‍ വിപണി ആവശ്യകതകളുമായി പൊരുത്തപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ഇങ്ങനെ നോമിനേറ്റ് ചെയ്യാന്‍ കഴിയും. പഠനത്തിനായി കാനഡ തെരെഞ്ഞെടുക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ പഠനവും ബാക്കി സമയം ജോലിയും ചെയ്യാന്‍ സാധിക്കും. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രോഗ്രാമിലൂടെ ഇന്ത്യക്കാര്‍ക്ക് കാനഡയിലേക്ക് പറക്കാം. ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചു കഴിഞ്ഞാല്‍ അത് കാനഡയിലെ എവിടെയും ജോലി ചെയ്യാന്‍ നിങ്ങളെ പ്രാപ്തരാക്കും.
കാനഡയില്‍ പെര്‍മനന്റ് റെസിഡന്‍സിക്ക് അഥവാ സ്ഥിര താമസത്തിനായി (പിആര്‍) അപേക്ഷിക്കുന്നതില്‍ ഇന്ത്യക്കാരാണ് മുന്‍പന്തിയില്‍ കൊവിഡ് മഹാമാരി നല്കിയ സാമ്പത്തിക ആഘാതത്തില്‍ നിന്നും കരകയറുന്ന സാഹചര്യത്തില്‍ കൂടുതല്‍ കുടിയേറ്റക്കാരെ ക്ഷണിക്കാന്‍ ഫെഡറല്‍ ഗവണ്മെന്റ് പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കൂടുതല്‍ പേര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി ലഭിച്ചേക്കാം. കണക്കുകള്‍ പ്രകാരം കാനഡ 2022-നും 2024-നും ഇടയില്‍ ഒരു ദശലക്ഷത്തിലധികം പുതിയ സ്ഥിര താമസക്കാരെ സ്വാഗതം ചെയ്യാന്‍ സാധ്യതയുണ്ട്. കാനഡയിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സുവര്‍ണാവസരം ആയിരിക്കും വരാനിരിക്കുന്നത്.