ലക്ഷ്യം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിക്കുക ; ആവശ്യം വ്യക്തമാക്കി ലത്തീന്‍ അതിരൂപത
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസമോ അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഉള്ള പരിഹാരമോ അല്ല സമരത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് സമരം നടത്തുന്ന ലത്തീന്‍ അതിരൂപതയുടെ ലക്ഷ്യം. മന്ത്രിസഭ ഉപസമിതി യോഗം ചേര്‍ന്ന് പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണ്ണായക തീരുമാനം എടുത്തെങ്കിലും തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കുംവരെ സമരം തുടരുമെന്നാണ് ലത്തീന്‍ അതിരൂപതയുടെ ഭീഷണി.മന്ത്രിസഭ ഉപസമിതി തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണ്.സര്‍ക്കാര്‍ തന്നെ വാടകയ്ക്ക് വീടെടുത്ത് നല്‍കണം.മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വേഗത്തില്‍ വേണമെന്നും ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു.
വിഴിഞ്ഞം സമരം ചര്‍ച്ച ചെയ്യുന്നതിന് മന്ത്രിസഭ ഉപസമിതി ഇന്ന് യോഗം ചേര്‍ന്നു പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.മുട്ടത്തറയിലെ 8 ഏക്കര്‍ മത്സ്യ തൊഴിലാളി ഭവന പദ്ധതിക്ക് വിട്ട് നല്‍കും.3000 കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റ് നിര്‍മ്മിച്ച് നല്‍കും.മൃഗസംരക്ഷണ വകുപ്പിന് ജയില്‍ വകുപ്പിന്റെ ഭൂമി പകരം നല്‍കാന്‍ ധാരണയായി.നഗസരസഭയുടെ രണ്ടേക്കറും അടക്കം പത്ത് ഏക്കറിലായിരിക്കും ഭവന സമുച്ചയം. ചര്‍ച്ച നാളെയും തുടരും.ഭൂമി കൈമാറ്റത്തില്‍ വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിന് ശേഷം ഉപസമിതി യോഗം വീണ്ടും ചേരും.മുഖ്യമന്ത്രിയേയും യോഗ തീരുമാനം ധരിപ്പിക്കും.സമരക്കാരുമായും ചര്‍ച്ച നടത്തും.ക്യാപില്‍ കഴിയുന്ന 335 കുടുംബങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കും. ഇവരെ വാടക വീടുകളിലേക്കു മാറ്റാന്‍ നടപടി ഉടന്‍ സ്വീകരിക്കും.മന്ത്രിമാരായ എം വി ഗോവിന്ദന്‍,ആന്റണി രാജു അഹമ്മദ് ദേവര്‍കോവില്‍ വി.അബ്ദുറഹിമാന്‍ ,കെ രാജന്‍ ,ചിഞ്ചു റാണി എന്നിവരും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു.
എന്നാല്‍ അതേസമയം സമരം കൂടുതല്‍ ശക്തമാക്കുവാനാണ് സഭയുടെ തീരുമാനം. പ്രതിഷേധ സമരത്തിന്റെ ഏഴാം നാളായ ഇന്ന് കരമാഗവും കടല്‍ മാഗവും തുറമുഖ പദ്ധതി പ്രദേശം സമരക്കാര്‍ വളഞ്ഞു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിമാറ്റിയ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം എല്ലാ ഗേറ്റുകളും മറികടന്ന് പദ്ധതി പ്രദേശത്ത് കടന്നപ്പോള്‍ സമരക്കാരില്‍ ഒരു സംഘം കടല്‍ മാര്‍ഗവും നിര്‍മ്മാണ സ്ഥലത്തേക്കെത്തി പ്രദേശം വളഞ്ഞു. ബാരിക്കേഡുകളും ഗേറ്റുകളും മരികടന്ന സമരക്കാര്‍ പദ്ധതി പ്രദേശത്തെ ടവറിന് മുകളില്‍ കൊടി നാട്ടി. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് കടല്‍ വഴി തുറമുഖം വളഞ്ഞത്. അതിനിടെ ലത്തീന്‍ അതിരൂപതയ്ക്ക് പിന്തുണയുമായി കെ സി ബി സി രംഗത്ത് വന്നു. വിഴിഞ്ഞത്തെ തീരദേശവാസികളുടെ പ്രതിസന്ധികള്‍ അതീവഗുരുതരമെന്ന് കെസിബിസി അഭിപ്രായപ്പെട്ടു. സത്യസന്ധവും ക്രിയാത്മകവുമായ സര്‍ക്കാര്‍ ഇടപെടലുകള്‍ അടിയന്തരമായി വേണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. തീരദേശവാസികളുടെ പോരാട്ടത്തിനും ലത്തീന്‍ അതിരൂപതക്കും കെസിബിസിയുടെ പൂര്‍ണ്ണ പിന്തുണയെന്നും ഭാരവാഹികള്‍ അറിയിച്ചു.