കാമുകനൊപ്പം ചേര്‍ന്ന് മകളുടെ കുഞ്ഞിനെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസിലെ പ്രതിയായ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു
കാമുകനൊപ്പം ചേര്‍ന്ന് പിഞ്ചുകുഞ്ഞിനെ ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മൂമ്മ കുഴഞ്ഞുവീണു മരിച്ചു. അങ്കമാലി പാറക്കടവ് കോടുശേരി പി എം സിപ്‌സിയാണ് (50) മരിച്ചത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സെന്‍ട്രല്‍ പൊലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന സിപ്‌സി ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ജോണ്‍ ബിനോയി ഡിക്രൂസിനൊപ്പം പള്ളിമുക്കിലെ ലോഡ്ജിലെത്തിയ സിപ്‌സി 22നു രാത്രി കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണു കണ്ടെത്തിയത്. തുടര്‍ന്നു നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാവിലെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി.
കലൂരിലെ ലോഡ്ജ് മുറിയില്‍ കഴിഞ്ഞ മാര്‍ച്ച് എട്ടിനാണു സിപ്‌സിയുടെ മകന്റെ മകളെ ലോഡ്ജ് മുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സിപ്‌സിക്ക് ഒപ്പമുണ്ടായിരുന്ന കാമുകന്‍ ജോണ്‍ ബിനോയി ഡിക്രൂസാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സിപ്‌സിയെ തിരുവനന്തപുരത്തുനിന്നു പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.