കോണ്‍വെന്റില്‍ കയറി പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച 3 പേര്‍ പിടിയില്‍

കഠിനംകുളത്തു കോണ്‍വെന്റില്‍ കയറി പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍.വലിയതുറ സ്വദേശികളായ മെഴ്‌സണ്‍ ,രഞ്ജിത്ത് ,അരുണ്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികള്‍ക്കാണ് ബലം പ്രയോഗിച്ച് മദ്യം നല്‍കി പീഡിപ്പിച്ചത്. കോണ്‍വെന്റിന്റെ മതില്‍ ചാടിയാണ് പ്രതികള്‍ പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലേക്ക് എത്തിയത്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവര്‍ക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.