അതിര്‍ത്തിയില്‍ നൃത്തം ചെയ്ത് ഇന്ത്യന്‍ സൈനികര്‍ ; കൈവീശി സൗഹൃദം പങ്കിട്ട് പാക് സൈനികരും
അതിര്‍ത്തി എന്നാല്‍ ശത്രുതയുടെതല്ല സൗഹൃദത്തിന്റെ കൂടി ആണെന്ന ഓര്‍മ്മപ്പെടുത്തലുമായി ഒരു വീഡിയോ. വെടിയൊച്ചകള്‍ മുഴങ്ങുമ്പോള്‍ മാത്രം വാര്‍ത്തകളില്‍ നിറയുന്ന ഒന്നാണ് ഇന്ത്യാ പാക് അതിര്‍ത്തി. എന്നാല്‍ ഇതേ ഇടത്ത് നൃത്തം ചെയ്യുന്ന സൈനികരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ഇന്ത്യാ-പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയിലാണ് ഇരു രാജ്യങ്ങളിലെയും സൈനികര്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് സൈനികരുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. സിദ്ദു മൂസെവാലയുടെ ‘ബാംബിഹ ബോലെ’ എന്ന ഗാനത്തിനും ചുവടുകള്‍ വെച്ച് സൗഹൃദം പങ്കിടുന്ന സൈനികരാണ് വിഡിയോയില്‍. ഇന്ത്യന്‍ ക്യാമ്പില്‍ നിന്നാണ് ഈ വിഡിയോ എടുത്തിരിക്കുന്നത്. ഗാനത്തിനൊപ്പം മനോഹരമായി നൃത്ത ചുവടുകള്‍ വയ്ക്കുന്ന ഇന്ത്യന്‍ സൈനികരാണ് വിഡിയോയില്‍. ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് ഉയര്‍ന്ന സംഗീതവും സൈനികരുടെ നൃത്തച്ചുവടുകളും കണ്ട് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍നിന്ന് നിന്ന് കൈ ഉയര്‍ത്തി ഇന്ത്യന്‍ സൈനികരെ അഭിവാദ്യം ചെയ്യുന്ന പാക് സൈനികരെയും വിഡിയോയില്‍ കാണാം.
Sidhu’s songs playing across the border! bridging the divide! pic.twitter.com/E3cOwpdRvn
— HGS Dhaliwal (@hgsdhaliwalips) August 25, 2022