ഡോ: സിദ്ദീക്ക് അഹമ്മദിന് കേരള പ്രവാസി സംഘം പുരസ്‌കാരം
തൃശൂര്‍ : പ്രമുഖ പ്രവാസി വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ദീഖ് അഹമ്മദിന് കേരള പ്രവാസി സംഘം ‘പ്രവാസി പ്രതിഭാ പുരസ്‌കാരം’ നല്‍കി ആദരിച്ചു. തൃശ്ശൂരില്‍ നടന്ന കേരള പ്രവാസി സംഘത്തിന്റെ ആറാം സംസ്ഥാന സമ്മേളനത്തില്‍ സി പി എം നേതാവും മുന്‍ രാജ്യസഭാംഗവുമായ എ. വിജയരാഘവനാണ് അവാര്‍ഡ് സമ്മാനിച്ചത്.
മികച്ച വ്യവസായ സംരംഭകന്‍ എന്നതിലുപരി പ്രവാസലോകത്തും നാട്ടിലും സാധാരണക്കാരന്റെ ജീവിത പ്രശ്‌നങ്ങളില്‍ ഇടപെടുകയും അതിന് പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഡോ. സിദ്ദീക്ക് അഹമ്മദ് പ്രവാസി സംഘടനകള്‍ക്ക് എന്നും പിന്‍ബലമേകിയതായി ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
സമീപകാലത്ത് പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചത് കൂടാതെ അദ്ദേഹത്തിന്റെ നിരവധി [പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ മേഖലകളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കേരള പ്രവാസി സംഘം സമകാലീന പ്രവാസി വിഷയങ്ങളില്‍ നടത്തുന്ന ഇടപെടലുകളെ ഡോ. സിദ്ദീഖ് അഹമ്മദ് തന്റെ മറുപടി പ്രസംഗത്തില്‍ അഭിനന്ദിച്ചു. കെ.വി അബ്ദുല്‍ ഖാദര്‍ (എം എല്‍ എ), പി ടി കുഞ്ഞുമുഹമ്മദ് (മുന്‍ എം എല്‍ എ), എം എം വര്‍ഗ്ഗീസ്, ഗഫൂര്‍ പി ലില്ലീസ് എന്നിവര്‍ സംസാരിച്ചു.