പുരുഷന്മാര്‍ക്ക് മാത്രം ; ലിംഗത്തിലുണ്ടാകുന്ന അണുബാധ തിരിച്ചറിയാം
പുരുഷലിംഗത്തിന്റെ അഗ്രഭാഗത്ത് ഉണ്ടാവുന്ന അണുബാധകള്‍ വിചാരിക്കുന്നത് പോലെ അത്ര നിസാരക്കാരന്‍ അല്ല. ബാലനിറ്റിസ്, പോസ്റ്റിറ്റിസ്, ബാലനോപോസ്റ്റിറ്റിസ് എന്നി മൂന്ന് അണുബാധകളാണ് പുരുഷന്റെ ലിംഗത്തെ ബാധിക്കുന്നത്. ഗ്ലാന്‍സ് എന്നറിയപ്പെടുന്ന ലിംഗത്തിന്റെ അറ്റത്ത് വീക്കം ആണ് ബാലനിറ്റിസ്. 3-11 ശതമാനം പുരുഷന്മാരെ ബാധിക്കുന്ന ഒരു സാധാരണ അവസ്ഥയാണ് ബാലനിറ്റിസ് എന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നു. ലിംഗത്തില്‍ നിന്നും വെള്ള, പച്ച നിറത്തിലെ ഡിസ്ചാര്‍ജുണ്ടാവുകയാണെങ്കില്‍ ഇത് ലൈംഗിക അണുബാധയുടെ ലക്ഷണമായിരിക്കും. ഇത് ചിലപ്പോള്‍ യുറീത്രൈറ്റിസ് എന്ന രോഗം കാരണവുമാകാം.
മൂത്രമൊഴിയ്ക്കുമ്പോള്‍ നീറ്റലും വേദനയുമെല്ലാം അനുഭവപ്പെടുകയാണെങ്കില്‍ ഇത് ശരീരത്തില്‍ വെള്ളം കുറവായതിന്റെയോ അല്ലെങ്കില്‍ യൂറിനറി ബ്ലാഡര്‍ അണുബാധയുടേയോ ലക്ഷണവുമാകാമെന്നും വിദഗ്ധര്‍ പറയുന്നു. ലിംഗഭാഗത്ത് ചൊറിച്ചിലും വേദനയുമുണ്ടെങ്കില്‍ ഇത് ബാക്ടീരിയല്‍ ലക്ഷണമാകാം. വൃത്തിക്കുറവാണ് ഇതിന്റെ പ്രധാന കാരണം. ഇത്തരം അസ്വസ്ഥത ലിംഗാഗ്ര ഭാഗത്തേയ്ക്കു പടരുകയാണെങ്കില്‍ യീസ്റ്റ് അണുബാധ കാരണവുമാകാം. അണുബാധ ഉണ്ടാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരിടമാണ് സ്വകാര്യഭാഗങ്ങള്‍.
കൂടാതെ ലിംഗത്തില്‍ എപ്പോഴും ഈര്‍പ്പം നിലനില്‍ക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അടിവസ്ത്രം ഇടയ്ക്കിടെ മാറ്റി ഉപയോഗിക്കാത്തതും ഫംഗസിനുള്ള സാധ്യത കൂട്ടുന്നു. ലിംഗം വൃത്തിയാക്കാന്‍ കോട്ടണ്‍ തുണി തന്നെ ഉപയോഗിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അണുബാധ ഉണ്ടാകുമ്പോള്‍ പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടാന്‍ കാരണമാവുകയും ചെയ്യും. സ്വകാര്യഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ശരീരം നന്നായി കഴുകിയെന്ന് ഉറപ്പാക്കുന്നത് ആരോഗ്യം നിലനിര്‍ത്തുന്നതിന്റെ ഒരു പ്രധാന കാര്യങ്ങളിലൊന്നാണ്.ലിംഗം നന്നായി വൃത്തിയാക്കുന്നത് വീക്കവും അണുബാധയും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി വിദഗ്ധര്‍ പറയുന്നു.