ദിലീപ് കേസ് ; ഷോണ്‍ ജോര്‍ജിന് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്
ദിലീപ് വിഷയത്തില്‍ ഷോണ്‍ ജോര്‍ജ്ജിനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനം. വ്യാജ വാട്സ്ആപ്പ് ചാറ്റ് കേസില്‍ ആണ് ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യറാകുന്നത്. ഷോണിനെ നാളെ കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കി. കേസില്‍ കഴിഞ്ഞ ദിവസം ഷോണിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്‌ക്രീന്‍ ഷോട്ട് ദിലീപിന്റെ അനുജന് ഷോണ്‍ അയച്ചതാണ് കേസിനു ആധാരം.
നടിയെ ആക്രമിച്ച കേസില്‍ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ ഉണ്ടാക്കി അന്വേഷണത്തിന്റെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ഈ മാസം 25 ന് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടത് ഷോണ്‍ ജോര്‍ജ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഓഗസ്റ്റ് 25ന് രാവിലെ എട്ടരയോടെയാണ് പുഞ്ഞാറിലെ പി.സി ജോര്‍ജിന്റെ കുടുംബവീട്ടില്‍ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി അമ്മിണിക്കുട്ടന്‍ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കേസിന്റെ പ്രാരംഭഘട്ടത്തില്‍ കേസിന്റെ വഴി തിരിച്ചുവിടാന്‍ ദിലീപിന്റെ അനിയന്‍ അനൂപിന് ഒരു സ്‌ക്രീന്‍ഷോട്ട് അയച്ചുകൊടുത്തുവെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്.
ഒരു സിനിമാ പ്രവര്‍ത്തകനും പൊലീസുകാരും അടങ്ങിയ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ടായിരുന്നു നല്‍കിയത്. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനായിരുന്നു ഇത്. എന്നാല്‍ ഈ സ്‌ക്രീന്‍ഷോട്ട് വ്യജമായി നിര്‍മിച്ചതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.