ഡിപ്പോയില്‍ വെള്ളം കയറി ; വഞ്ചിപ്പാട്ട് പാടി KSRTC ജീവനക്കാരുടെ പ്രതിഷേധം
ഓഫീസില്‍ വെള്ളം കയറിയപ്പോള്‍ ‘വള്ളമിറക്കി’ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. എറണാകുളം സൗത്ത് ഡിപ്പോയിലാണ് വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്. സ്റ്റേഷന് മാസ്റ്ററുടെ നേതൃത്വത്തിലാണ് ഓഫീസില്‍ വഞ്ചിപ്പാട്ട് അനുകരിച്ച് പ്രതിഷേധം നടന്നത്. എന്നാല്‍ ജീവനക്കാര്‍ ചേര്‍ന്ന് നടത്തിയ തമാശയാണോ പ്രതിഷേധമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
ചെറിയ മഴ പെയ്താല്‍ പോലും വെള്ളക്കെട്ടിലാവുന്ന അവസ്ഥയാണ് എറണാകുളം സൗത്ത് ഡിപ്പോയിലേത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ ഓവുചാലിലെ വെള്ളമടക്കമാണ് ഡിപ്പോയിലേക്ക് ഇരച്ചെത്തിയത്. ഡിപ്പോയ്ക്കകത്ത് കറുത്ത നിറത്തിലുള്ള വെള്ളമെത്തിയതോടെയാണ് സ്റ്റേഷന്മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രതീകാത്മക വള്ളംകളി സംഘടിപ്പിച്ചത്.
വീഡിയോ ലിങ്ക് :
വെള്ളക്കെട്ടിൽ വള്ളമിറക്കി പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ. എറണാകുളം സൗത്ത് ഡിപ്പോയിലാണ് വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്. സ്റ്റേഷൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ഓഫീസിൽ വഞ്ചിപ്പാട്ട് അനുകരിച്ച് പ്രതിഷേധം നടന്നത് #news18kerala #ksrtc #keralarain pic.twitter.com/NDJ0EyDJmj
— News18 Kerala (@News18Kerala) August 30, 2022