സൈബര്‍ ആക്രമണം ; ഓണത്തിന് കേരളത്തിലേയ്ക്ക് ഇല്ല എന്ന് നടന്‍ ബാല
ടിനി ടോമും രമേശ് പിഷാരടിയും ഒരു കോമഡി പ്രോഗ്രാമിന് ഇടയില്‍ പറഞ്ഞ തമാശ കാരണം കേരളത്തില്‍ വരാന്‍ പറ്റാത്ത അവസ്ഥയിലാണ് നടന്‍ ബാല. ബാലയെക്കുറിച്ച് ടിനി ടോമും രമേശ് പിഷാരടിയും നടത്തിയ രസകരമായ സംഭാഷണം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇത് പണിയായത് ബാലയ്ക്ക് ആണ്. ഇപ്പോള്‍ എയര്‍പോര്‍ട്ട് മുതല്‍ എല്ലായിടത്തും ആളുകള്‍ ലെമന്‍ ടീയെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് ബാല പറയുന്നു. കത്തി എടുത്ത് കുത്തിയിട്ട് ടിനി ഇപ്പോള്‍ ട്രീറ്റ്‌മെന്റ് ചെയ്യുകയാണ്. ടിനി എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ദേഷ്യത്തിലായിരുന്നു. ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ എന്നെയാണ് സൈബര്‍ ആക്രമണം നടത്തിയത്. എല്ലാ ആര്‍ട്ടിസ്റ്റുകളും ഇത് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവിടെ ഇരുന്നു കാണുമ്പോള്‍ മനസിലാകില്ല.
സത്യത്തില്‍ എല്ലാവര്‍ക്കും സൈബര്‍ അറ്റാക്ക് കിട്ടുന്നുണ്ട്. എന്തായാലും ഈ ഓണം ചെന്നൈയില്‍ തന്നെ നില്‍ക്കാനാണ് ഞാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഞാന്‍ ഫേസ്ബുക്കില്‍ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്ന് പറഞ്ഞാല്‍ എനിക്ക് തിരിച്ചുകിട്ടാന്‍ പോകുന്നത് പ്രിത്തിരാജ്, അണുപ് മേനോന്‍, ഉണ്ണി മുകുന്ദന്‍, ലൈം ടീ എന്നായിരിക്കും’, എന്നും നടന്‍ പറഞ്ഞു. വിഷയത്തില്‍ ടിനി ടോമിനേക്കാള്‍ തനിക്ക് ദേഷ്യം രമേശ് പിഷാരടിയോട് ആണെന്ന് പറയുകയാണ് ബാല. ഇവരില്‍ ആരെ കൊല്ലണമെന്നാണ് തന്റെ ആലോചനയെന്നും ബാല പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ വര്‍ത്തപ്പൂക്കളം പരിപാടിയിലാണ് ബാലയുടെ ഈ രസകരമായ പ്രതികരണം.’ടിനിയേക്കാള്‍ രമേശ് പിഷാരടിയോടാണ് ദേഷ്യം. എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങള്‍ കള്ളത്തരം പറയുകയാണ് എന്ന്. അപ്പോള്‍ പിഷാരടി സത്യമെന്ന പോലെ റിയാക്ഷന്‍ കൊടുക്കുന്നുണ്ട്. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്. എന്ത് പറഞ്ഞാലും എന്റെ മര്‍ഡര്‍ പ്ലാന്‍ ഞാന്‍ വിടില്ല’, ബാല പറഞ്ഞു.