ഫേസ്ബുക്കില്‍ ഫോളോവേഴ്സിന്റെ എണ്ണംകൂട്ടാന്‍ ഭാര്യ കുളിക്കുന്നത് പകര്‍ത്തി പോസ്റ്റ് ചെയ്ത് യുവാവ് അറസ്റ്റില്‍
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന സമൂഹമാണ് ഇപ്പോള്‍ നമുക്ക് ചുറ്റും. പലപ്പോഴും പല ദുരന്തങ്ങള്‍ക്കും കാരണമാകുന്നതും ഈ എടുത്തു ചാട്ടം ആണ്. അത്തരത്തില്‍ ഫേസ്ബുക്കില്‍ ആളെ കൂട്ടാന്‍ ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവ് ഉത്തര്‍പ്രദേശില്‍ പിടിയില്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായ സന്ദീപ് എന്ന യുവാവാണ് ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാന്‍ ഭാര്യയുടെ കുളിമുറി ദൃശ്യം പങ്കുവച്ചത്. ദൃശ്യം തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്.
ഭാര്യയുടെ പരാതിയിലാണ് നടപടി. ഭാര്യ കുളിക്കുന്ന ദൃശ്യം വിഡിയോ കോളിനിടെയാണ് യുവാവ് പകര്‍ത്തിയത്. ഈ വീഡിയോ പിന്നീട് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നുവെന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു ഇയാള്‍ . എന്നാല്‍ ഫോളോവേഴ് കുറവായിരുന്നത് ഇയാളെ നിരാശപ്പെടുത്തിയിരുന്നു. എങ്ങിനെയും ഫോളോവേഴ്സിന്റെ എണ്ണം കൂട്ടണം എന്ന ചിന്തയിലാണ് ഭാര്യയുടെ കുളിമുറി ദൃശ്യം ഇയാള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സന്ദീപും യുവതിയും തമ്മിലുള്ള വിവാഹം മൂന്ന് വര്‍ഷം മുമ്പാണ് കഴിഞ്ഞത്. ആ സമയത്ത് സന്ദീപ് ദില്ലിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ദില്ലിയില്‍ നിന്നും സന്ദീപ് ഒരിക്കല്‍ ഭാര്യയെ വിഡിയോ കോള്‍ ചെയ്ത സമയത്ത് അവര്‍ കുളിക്കുകയായിരുന്നു. വീഡിയോ കോള്‍ ഓണായിരുന്നതിനാല്‍ സന്ദീപ് ഭാര്യ കുളിക്കുന്ന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് തന്റെ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചു. ഇത് യുവതി അറിഞ്ഞിരുന്നില്ല.
സോഷ്യല്‍ മീഡിയയില്‍ അഡിക്ടായ യുവാവ് ഫെയ്സ്ബുക്കില്‍ കൂടുതല്‍ ഫോളോവേഴ്സിനെ കണ്ടെത്തുന്നതിനായി പല വഴികളും നോക്കിയങ്കിലും ഫലമുണ്ടായില്ല. ഒടുവിലാണ് ഇയാള്‍ ഭാര്യയുടെ കുളിമുറി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതും യുവതി വീഡിയോ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ സന്ദീപ് വീഡിയോ നീക്കം ചെയ്തില്ല. പലതവണ ആവശ്യപ്പെട്ടിട്ടും ഭാര്യയുടെ ആവശ്യം സന്ദീപ് ചെവിക്കൊണ്ടില്ല. ഇതിനികം വീഡിയോ സമൂഹമാധ്യമങ്ങളിലാകെ പ്രചരിച്ചിരുന്നു.
തുടര്‍ന്നാണ് യുവതി ഭര്‍ത്താവിനെതിരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിത്. ഭാര്യ പരാതി നല്‍കിയെന്ന് അറിഞ്ഞതോടെ സന്ദീപ് വീഡിയോ ഡിലീറ്റ് ചെയ്തു, കേസാകുമെന്ന് ഉറപ്പായതോടെ ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു. എന്നാല്‍ വീഡിയോ നിരവധി ആളുകള്‍ കണ്ടതായും ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ടാകുമെന്നുമാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് സൂപ്രണ്ട് റണ്‍വിജയ് സിങ് വ്യക്തമാക്കി.