ഭാര്യയുടെ പിറന്നാളിന് ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി ദുല്‍ഖര്‍
യുവതാരങ്ങളില്‍ മുന്‍നിരയില്‍ ഉള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ മാത്രമല്ല പാന്‍ ഇന്ത്യന്‍ ലെവലില്‍ ആണ് ദുല്‍ക്കര്‍ ഇപ്പോള്‍ സിനിമകള്‍ കമ്മിറ്റ് ചെയ്യുന്നത്.തമിഴ്, തെലുങ്ക് , ഹിന്ദി എന്നിങ്ങനെയുള്ള ഭാഷകളില്‍ ദുല്‍ക്കര്‍ ഇപ്പോള്‍ സജീവമാണ്. ഇന്ന് ദുല്‍ക്കറിന്റെ ഭാര്യ അമാലിന്റെ ജന്മദിനം ആണ്. ഭാര്യയുടെ പിറന്നാള്ഡ ദിനത്തില്‍ ഗൃദയസ്പര്‍ശിയായ പോസ്റ്റാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
‘എന്റെ പ്രിയപ്പെട്ട ആമിന് പിറന്നാള്‍ ആശംസകള്‍. എത്ര പെട്ടെന്നാണ് സമയം കടന്ന് പോകുന്നത് ? എനിക്ക് പ്രായമായി വരികയാണ്. നീ ഇന്നും ചെറുപ്പമായി തന്നെ നില്‍ക്കുന്നു. ഞാന്‍ ഇല്ലാത്തപ്പോഴും ചുമതലകള്‍ ഭംഗിയായി നിറവേറ്റുന്നതിന് നന്ദി. നമ്മുടെ ജീവിതമെന്ന പുസ്തകത്തില്‍ എനിക്കൊപ്പം നിന്ന് പുതിയ അധ്യായങ്ങള്‍ കുറിക്കുന്നതിന് നന്ദി. എന്നോടൊപ്പം ലോകം ചുറ്റുന്നതിനും നന്ദി. നിനക്ക് ഏറ്റവും മികച്ച പിറന്നാള്‍ ദിനം തന്നെ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. നീ ആഗ്രഹിക്കുന്നത് പോലെ, ലളിതവും മധുരിതവുമായ, പ്രിയപ്പെട്ടവരാല്‍ ചുറ്റപ്പെട്ട്…’ – ദുല്‍ഖറിന്റെ കുറിപ്പ് ഇങ്ങനെ. പോസ്റ്റിനൊപ്പം ഇരുവരുടേയും മനേഹരമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 2011 ഡിസംബര്‍ 22നാണ് ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയാനും വിവാഹിതരാകുന്നത്.
View this post on Instagram