നാട്ടുകാരെ കടിച്ച നായയെ തല്ലി കൊന്നു

കായക്കൊടി പഞ്ചായത്തിലെ കരയത്താം പൊയിലില്‍ ഒമ്പതു പേരെ കടിച്ച നായയെ നാട്ടുകാര്‍ തല്ലി കൊന്നു. മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ഒമ്പതു പേര്‍ക്കാണ് കടിയേറ്റത്. ഒമ്പത് വയസുകാരന്‍ ഋതു ദേവ്, ചങ്ങര കുളത്ത് ബന്ധുവീട്ടിലെത്തിയ കോഴിക്കോട് സ്വദേശിനി 34 വയസുകാരി, ഇവരുടെ മകള്‍ 5 വയസുകാരിക്കും കടിയേറ്റു. മകളെ കടിക്കുന്നതിനിടയില്‍ രക്ഷിക്കുന്നതിനിടയിലാണ് മാതാവിനും കടിയേറ്റത്.

മൊകേരിയിലെ 68 വയസുകാരി നാരായണി, മൊകേരി തൈത്ത റേമ്മല്‍ പതിനാല് വയസുകാരിയെയും, മാവില കുന്നുമ്മല്‍ സുബീഷ് എന്നിവരെയാണ് പട്ടി കടിച്ചത്. സുബീഷിന് മുഖത്തും മറ്റുള്ളവര്‍ക്ക് കാലുകളിലുമാണ് കടിയേറ്റത്. വൈകുന്നേരം 3 മണിക്കാണ് സുബീഷിന് കടിയേറ്റത്. ഇതിന് ശേഷമാണ് മൂന്ന് പേരെ കൂടി പട്ടി കടിച്ചത്. തുടര്‍ന്ന് നായയെ നാട്ടുകാര്‍ തല്ലി കൊന്നു. വീട്ടു മുറ്റത്തും, റോഡിലുമാണ് എല്ലാവര്‍ക്കും കടിയേറ്റത്. കൈക്കും, കാലിനും മുഖത്തുമാണ് പരിക്ക്. പരിക്കേറ്റവര്‍ കുറ്റ്യാടി ആശുപത്രിയില്‍ ചികിത്സ തേടി. സ്ഥലത്ത് തെരുവ് നായ ശല്യം രൂക്ഷമാണ് എന്നാണ് നാട്ടുകാര്‍ പരാതി പറയുന്നത്.