ശ്രദ്ധിക്കുക ; രണ്ടു ദിവസം ബിവറേജ് അവധിയാണ് ; ബാര്‍ പ്രവര്‍ത്തിക്കും
സംസ്ഥാനത്ത് ഓണക്കാലത്ത് രണ്ട് ദിവസം ബെവ്‌കോ മദ്യവില്‍പ്പനശാലകള്‍ അടഞ്ഞുകിടക്കും. നാലാം ഓണമായ ചതയം ദിനം സംസ്ഥാനത്ത് നേരത്തെ തന്നെ ഡ്രൈ ഡേ പട്ടികയിലുണ്ട്. അന്ന് ബാറുകളിലും മദ്യം ലഭിക്കില്ല. എന്നാല്‍ തിരുവോണ ദിവസം ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. നേരത്തെ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പ്രമാണിച്ച് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് അവധി നല്‍കിയിരുന്നു. അന്നും ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. മുന്‍വര്‍ഷങ്ങളിലും തിരുവോണത്തിന് ഔട്ട്ലറ്റുകള്‍ക്ക് അവധിയായിരുന്നു. 265 ഷോപ്പുകളാണ് ബവ്റിജസ് കോര്‍പറേഷനുള്ളത്.
തിരുവോണ ദിവസം സംസ്ഥാനത്തെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. തിരുവോണദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പനയുണ്ടാകില്ല. അതിനാല്‍തന്നെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തിരക്ക് ഒഴിവാക്കാനായി പലയിടങ്ങളിലും കൂടുതല്‍ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.ഓണത്തിന്റെ ആഘോഷത്തിലേക്ക് മലയാളികള്‍ കടക്കവെ സംസ്ഥാനത്തെ മഴ സാഹചര്യം കാര്യങ്ങള്‍ തകിടം മറിക്കുമോയെന്ന ആശങ്ക ശക്തമാകുകയാണ്. ഇന്ന് സംസ്ഥാനത്ത് അതി തീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് 4 ജില്ലകളില്‍ തുടരുകയാണ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. ഒപ്പം എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ടുള്ളത്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ ജാഗ്രതയും തുടരുകയാണ്.