ഓണം കൈ പൊള്ളും ; പച്ചക്കറി വിപണിയില്‍ തീ വില
ഓണം അടുത്തതോടെ സംസ്ഥാനത്ത് പച്ചക്കറിക്ക് തീ വില.കഴിഞ്ഞ മൂന്ന് ദിവസത്തിനകമാണ് വില കൂടിയത് എന്ന് കണക്കുകള്‍ പറയുന്നു.പല ഇനങ്ങള്‍ക്കും നാലു മടങ്ങ് വരെ വില കൂടി.
വില കൂട്ടിയത് ഓണവിപണി ലക്ഷ്യമിട്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.അയല്‍ സംസ്ഥാനങ്ങളിലെ ശക്തമായ മഴയും വില കൂടാന്‍ കാരണമായി.ബീന്‍സ് നാടന്‍ പയര്‍ മുരിങ്ങക്കാ വില സെഞ്ച്വറി കടന്നു.കഴിഞ്ഞയാഴ്ച 20 രൂപ ഉണ്ടായിരുന്ന വെണ്ടയ്ക്ക് ഇന്ന് വില 80 രൂപയായി.തക്കാളി ബീന്‍സ് പടവലം എന്നിവയ്‌ക്കെല്ലാം വില കുത്തനെ കൂടി. ചാല കമ്പോളത്തില്‍ ഇന്നത്തെയും കഴിഞ്ഞ ആഴ്ചത്തെയും വിലവിവരപ്പട്ടിക.
വെണ്ട- 20 ഇപ്പോള്‍ 80
തക്കാളി 20.. 60
ബീന്‍സ് 45.. 120
മുരിങ്ങക്ക30.. 100
നാടന്‍ പയര്‍ 70.. 140
പടവലം. 30.. 60