അത്താഴത്തിന് ബിരിയാണി ഉണ്ടാക്കിയില്ല ; ഭാര്യയെ ഭര്‍ത്താവ് കുത്തി പരുക്കേല്‍പ്പിച്ചു
അത്താഴത്തിന് ബിരിയാണി ഉണ്ടാക്കിയില്ല എന്ന പേരില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് സംഭവം. ഓഗസ്റ്റ് 31ന് കുഷ്തദാമി ദിനത്തിലാണ് സംഭവം. വിക്രം വിനായക് എന്നയാളാണ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചത്. അമിതമായി മദ്യപിച്ചെത്തിയ വിക്രം അത്താഴത്തിന് ബിരിയാണി ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യക്ക് അത് തയ്യറാക്കാനുള്ള സാവകാശം ഇല്ലായിരുന്നു. തുടര്‍ന്ന് ഇതിന്റെ പേരില്‍ അയാള്‍ ഭാര്യയെ മര്‍ദിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ എതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും അവരെ തള്ളി മാറ്റി കൈയില്‍ കിട്ടിയ കത്തി ഉപയോഗിച്ച് ഭാര്യയെ വിക്രം കുത്തി വീഴ്ത്തി . ഉടന്‍ തന്നെ യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ഇതിനിടെ ഒളിവില്‍ പോയ അയാളെ പോലീസ് പിടികൂടി.