തിരുവോണപ്പുലരി: മ്യൂസിക് ആല്‍ബം
ഗോള്‍ഡന്‍ ഡ്രീംസ് ഇവന്റസ് കമ്പനിയും, എഫ്.എം സ്റ്റുഡിയോ പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘തിരുവോണപ്പുലരി’ എന്ന ഓണം മ്യൂസിക് ആല്‍ബം മലയാളത്തിന്റെ പ്രിയ താരം ജയസൂര്യ പ്രകാശനം ചെയ്തു.
പ്രശസ്ത ഗായകരായ അഫ്സല്, രഞ്ജിനി ജോസ്, വൈഷ്ണവ് ഗിരീഷ് തുടങ്ങിയവര്‍ ആലപിച്ച ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത വയലിനിസ്റ്റും, സംഗീത സംവിധായകനുമായ ഫായിസ് മുഹമ്മദാണ്. രചന നിര്‍വ്വഹിച്ചിരിക്കുന്നത് ശ്രീ രാജ് എ എസ് ആണ്. കൂടാതെ മലയാളത്തിലെ പ്രശസ്ത നടിയും നര്‍ത്തകിയുമായ രചന നാരായണന് കുട്ടിയും വീഡിയോ ആല്‍ബത്തില്‍ പങ്ക്ചേര്‍ന്നിട്ടുണ്ട്. ഈ വീഡിയോ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത് സിന്‍ജോ നെല്ലിശ്ശേരിയും, ജിയോ നെല്ലിശ്ശേരിയുമാണ്.ഛായാഗ്രഹണം ഫെബിന് തോമസാണ് നിര്‍വഹിച്ചിരിക്കുന്നത്. ആശയവും സംവിധാനവും ഫായിസ് മുഹമ്മദിന്റേതാണ്. ഇത്രയും കലാകാരന്മാരെ അണിനിരത്തിയുള്ള ഓണം മ്യൂസിക്കല്‍ ആല്‍ബം മലയാളത്തില്‍ ഒരു പുതിയനുഭവമാണ്. പ്രൊജക്റ്റ് മാനേജര്‍ ടോമി തൊണ്ടാംകുഴി(സ്വിറ്റ്സര്‍ലന്‍ഡ് ) പ്രൊജക്റ്റ് ഡിസൈനര്‍ കൃഷ്ണദാസ് മേനോന്.