കൊച്ചു കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു ആനന്ദം കൊണ്ടിരുന്ന സ്ത്രീകള്‍ അറസ്റ്റില്‍

കുട്ടികളെ അതിക്രൂരമായി ആക്രമിച്ച് അതില്‍ സംതൃപ്തി കണ്ടെത്തിയിരുന്ന മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍. ന്യൂ മെക്‌സിക്കന്‍ സ്വദേശിനികളായ ജെയ് കുഷ്മാന്‍ (37), ജാമി സേന (29), ലോറ മെലങ്കോണ്‍ (41) എന്നിവരാണ് പിടിയിലായിരിക്കുന്നത്. മറ്റുള്ള കുഞ്ഞുങ്ങളെ മാത്രമല്ല സ്വന്തം കുഞ്ഞുങ്ങളെ വരെ ഇവര്‍ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. ഈ മൂന്ന് സ്ത്രീകളുടെയും സംരക്ഷണയിലായിരിക്കെ കുട്ടികള്‍ സ്‌കൂളില്‍ പോയിട്ടില്ല. കുഷ്മന്‍ കുട്ടികളെ മണ്‍വെട്ടി കൊണ്ട് അടിക്കുമായിരുന്നു. ഇടയ്ക്കിടെ കുട്ടികളുടെ ദേഹമാസകലം മുറിവുകളുണ്ടാകും. കുട്ടികളുടെ മുഖത്തും ഇവര്‍ മര്‍ദ്ദിച്ചതായി പരാതിയുണ്ട്. ഇവര്‍ പലപ്പോഴും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്നുമാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

കുട്ടികളെ അവര്‍ കിടക്കയില്‍ ചങ്ങലക്കിട്ടു, ഇത് ദിവസങ്ങളോളം നീണ്ടു. കൊടും തണുപ്പുള്ള കാലാവസ്ഥയില്‍ ദിവസങ്ങളോളം നായ്ക്കൂട്ടില്‍ പൂട്ടിയിട്ടു. വൃത്തിഹീനമായ ഭക്ഷണം നല്‍കി. ഛര്‍ദ്ദിയില്‍ കിടക്കുന്ന കുട്ടികളുടെ ദൃശ്യങ്ങളും കരച്ചിലികുളുടെ ഓഡിയോേയുമടക്കം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സംഭവം നേരില്‍ കണ്ടയാളാണ് ശിശു സംരക്ഷക വിഭാ?ഗത്തെ അറിയിച്ചത്. ഇതോടെയാണ് ടെക്‌സിക്കോയിലെ വീട്ടില്‍ നടന്ന സമാനതകളില്ലാത്ത ക്രൂരത പുറത്തെത്തിയത്. പ്രതികള്‍ ഇപ്പോള്‍ കറി കൗണ്ടി ജയിലിലാണ്.

കുഷ്മനും സേനയ്ക്കുമെതിരെ 23 കുറ്റകൃത്യങ്ങള്‍ വീതമാണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ 21 കുട്ടികളെ ക്രൂരമായി ആക്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബാലപീഡന ?ഗൂഢാലോചനയും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നത് തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് കുഷ്മാനെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന അന്വേഷണത്തെ തടസ്സപ്പെടുത്തിയെന്നും സേനയ്ക്കെതിരെ ആരോപണമുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരില്‍ അവസാനത്തെ ആളായ മെലങ്കോണ്‍, മൂന്ന് ബാലപീഡന കേസുകളിലും ഒരു ഗൂഢാലോചന കുറ്റത്തിലും പ്രതിയാണ്. സേന, മെലങ്കോണ്‍ എന്നിവര്‍ മുമ്പ് കുഷ്മാനുമായി പ്രണയത്തിലായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.