വസ്ത്രത്തിനു ഇറക്കം കൂടി ; വിദ്യാര്‍ത്ഥിനികളെ പരസ്യമായി പരിഹസിച്ചു സ്‌കൂള്‍ അധികൃതര്‍

ജെന്‍ഡര്‍ ന്യുട്രാലിറ്റി എന്ന പേരില്‍ കേരളത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന ആണിനേയും പെണ്ണിനേയും പാന്റ് ഇടിക്കാന്‍ പുരോഗമന ബുദ്ധിജീവികള്‍ കച്ച കെട്ടി ഇറങ്ങിയ അതെ സമയത്തു തന്നെ വസ്ത്രത്തിനു ഇറക്കം കൂടി എന്ന പേരില്‍ വിദ്യാര്‍ത്ഥിനികളെ പരസ്യമായി പരിഹസിച്ച സ്‌കൂള്‍ അധികൃതരുടെ വാര്‍ത്തയാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ റാംസ്ബോട്ടത്തില്‍ നിന്നും വരുന്നത്. ഇറുക്കമുള്ള വസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികളെ സ്‌കൂള്‍ അപഹസിക്കുകയും ശിക്ഷിക്കുമെന്ന് പറയുകയും ചെയ്തു. പതിനൊന്ന് വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് സ്‌കൂളില്‍ അപമാനിച്ചത്. മാതാപിതാക്കള്‍ അവകാശപ്പെടുന്നത് തങ്ങളുടെ പെണ്‍മക്കളെ ഒരു അടിയന്തര അസംബ്ലിയിലേക്ക് വിളിപ്പിക്കുകയും അധ്യാപകര്‍ അവരുടെ വസ്ത്രങ്ങള്‍ വിലയിരുത്തുകയും ചെയ്തു എന്നാണ്. അതില്‍ പുരുഷ അധ്യാപകരും ഉള്‍പ്പെടുന്നു. അത്രയും നേരം പെണ്‍കുട്ടികള്‍ക്ക് ഈ അപമാനം സഹിച്ചു കൊണ്ട് അവിടെ തന്നെ നില്‍ക്കേണ്ടി വന്നു.

ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ റാംസ്ബോട്ടത്തിലെ വുഡ്ഹേ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. ഒരു രക്ഷിതാവ് പറയുന്നത് ഈ സംഭവത്തിന് ശേഷം 11 വയസുകാരിയായ തന്റെ മകള്‍ക്ക് സ്‌കൂളിലേക്ക് മടങ്ങാന്‍ ഭയമാണ് എന്നാണ്. അതുപോലെ മറ്റ് രക്ഷിതാക്കള്‍ക്കും തങ്ങളുടെ മക്കള്‍ക്കു നേരെയും ഇത്തരം അച്ചടക്ക നടപടികളുണ്ടാകുമോ എന്ന് ഭയമുണ്ട്. സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ യൂണിഫോം അധികം ഇറുക്കമുള്ളത് ആവരുത് എന്ന് പറയുന്നുണ്ടത്രെ. എന്നാല്‍, രക്ഷിതാക്കള്‍ പറയുന്നത് തങ്ങള്‍ യൂണിഫോം വാങ്ങിയത് ഒരു ഔദ്യോ?ഗിക യൂണിഫോം സപ്ലയറുടെ അടുത്ത് നിന്നാണ് എന്നാണ്. കൂടാതെ അയാളുടെ മക്കളും അതേ സ്‌കൂളില്‍ പഠിക്കുന്നുണ്ട്.

സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളോട് അവരുടെ വസ്ത്രധാരണം ശരിയായ രീതിയില്‍ അല്ല എന്നും അവ ഇറുക്കം കൂടുതലാണ് എന്നും അധ്യാപകര്‍ ആരോപിക്കുകയായിരുന്നു. അങ്ങനെ വസ്ത്രം ധരിച്ച് പെണ്‍കുട്ടികള്‍ വരുമ്പോള്‍ ആണ്‍കുട്ടികള്‍ നോക്കുന്നു എന്നും അവരുടെ ശ്രദ്ധ മാറുമെന്നും അധ്യാപകര്‍ ആരോപിക്കുന്നു. ഇറുക്കമില്ലാത്ത വേറെ ട്രൗസര്‍ ധരിച്ച് വന്നില്ലെങ്കില്‍ കുട്ടികളെ തടങ്കലില്‍ വയ്ക്കുമെന്നും സ്‌കൂളില്‍ നിന്നും ഭീഷണിപ്പെടുത്തിയത്രെ. മിക്ക രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സംഭവത്തെ തുടര്‍ന്ന് വലിയ ആശങ്കയിലാണ്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ ഭയമാണ് എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
എന്നാല്‍, പെണ്‍കുട്ടികള്‍ ഇത്തരത്തിലുള്ള വസ്ത്രം ധരിച്ച് വരുന്നത് ആണ്‍കുട്ടികളുടെ ശ്രദ്ധ തിരിക്കുമെന്ന പരാമര്‍ശം തങ്ങള്‍ നടത്തിയിട്ടില്ല എന്നാണ് സ്‌കൂളിന്റെ വാദം.