ടി 20 ലോകകപ്പ് ; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ; സഞ്ജു ടീമിലില്ല

ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിചാരിച്ചത് പോലെ തന്നെ മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ല. ഋഷഭ് പന്തും ദിനേശ് കാര്‍ത്തികുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. സഞ്ജുവിന് പുറമേ ആവേശ് ഖാനും മുഹമ്മദ് ഷമിക്കും ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. രോഹിത് ശര്‍മ്മയാണ് ടി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. കെ എല്‍ രാഹുല്‍ ആണ് വൈസ് ക്യാപ്റ്റന്‍. ഇന്ത്യന്‍ ടീം; രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കൊഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, വൈ. ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ബി. കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്‌സര്‍ പട്ടേല്‍ ഇടം കൈയന്‍ സ്പിന്നറായി ടീമിലെത്തിപ്പോള്‍ രവി ബിഷ്‌ണോയിയും പേസര്‍ ആവേശ് ഖാനും പുറത്തായി.ബാറ്റിങ് ലൈനപ്പില്‍ രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ എന്നിവര്‍ അണിനിരക്കും. ഇത്തവണ ഓസ്ട്രേലിയയാണ് ട്വന്റി 20 ലോകകപ്പിന് വേദിയാകുന്നത്. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ലോകകപ്പ്. സ്റ്റാന്‍ഡ് ബൈ താരങ്ങളായി പേസര്‍മാരായ മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവരെ തെരഞ്ഞെടുത്തപ്പോള്‍ ബാറ്റര്‍ സ്റ്റാന്‍ഡ് ബൈ ആയി ശ്രേയസ് അയ്യരും സ്പിന്നര്‍ സ്റ്റാന്‍ന്‍ഡ് ബൈ ആയി രവി ബിഷ്‌ണോയിയും എത്തി. അതേസമയം സഞ്ജുവിന് അവസരം നല്‍കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധ പോസ്റ്റുകള്‍ വന്നു തുടങ്ങി കഴിഞ്ഞു.