ക്രൂരത തുടരുന്നു ; കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കി
തെരുവ് നായ്ക്കളോടുള്ള ക്രൂരത കോട്ടയത്തു തുടരുന്നു. കോട്ടയം പെരുന്നയില്‍ തെരുവ് നായയെ കൊന്നു കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് പട്ടിയെ കയറില്‍ കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വച്ചിരുന്നു. ആരാണ് കൊന്നതെന്ന് വ്യക്തമല്ല. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ടുദിവസം മുന്‍പ് ഇവിടെ ഒരു സ്ത്രീയെ തെരുവുനായ കടിക്കാന്‍ ഓടിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സൂചന.
സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. കെട്ടിത്തൂക്കിയതിന് ചുവട്ടിലായി പൂക്കള്‍ വച്ചിരുന്നു. സംഭവത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാട്ടുകാരെത്തി നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവു ചെയ്തു. സംഭവത്തില്‍ ഇതുവരെ പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം മറ്റൊരു സംഭവത്തില്‍ 12 തെരുവ് നായ്ക്കളെ ആരോ വിഷം വെച്ച് കൊന്നിരുന്നു.
അതേസമയം കൊച്ചിയിലും തെരുവുനായക്കള്‍ ചത്തനിലയില്‍. കൊച്ചി എരൂരിലാണ് തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്നത്. അഞ്ച് തെരുവ് നായകളാണ് ചത്തത്. ചത്ത നായ്ക്കളെ ഇന്നലെ കുഴിച്ചിട്ടു. പൊലീസും എസ്.പി.സി.എ പ്രവര്‍ത്തകരും സ്ഥലത്തെത്തി.