കൊച്ചിയില്‍ ശബരി എക്‌സ്പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചിയില്‍ ശബരി എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ചു. ചൊവ്വാഴ്ച രാവിലെ 11.30 യോടെയാണ് സംഭവം. സെക്കന്ദരാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അരമണിക്കൂറോളം ട്രെയിന്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. ട്രെയിനിന്റെ ഏറ്റവും മുന്‍ഭാഗത്തുള്ള ഡിസേബിള്‍ഡ് കോച്ചിലാണ് മൃതദേഹം കണ്ടത്. ഇയാള്‍ക്ക് ഏകദേശം 50 വയസ് പ്രായം തോന്നിക്കും. മരിച്ചയാളിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മുന്‍പ് ഓഗസ്റ്റ് 22ന് കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ മെമു ട്രെയിനില്‍ 60 കാരനായ യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സേലം പാടിയപ്പൊടി സ്വദേശി രാജയെ ട്രെയിനിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.