ഖജനാവ് കാലി ആണെങ്കില്‍ എന്താണ്…? സാമ്പത്തിക മാന്ദ്യത്തിന്റെ ഇടയിലും പിണറായിയും മന്ത്രിമാരും വിദേശ സഞ്ചാരത്തിന്
നാട്ടുകാരോട് ചിലവ് ചുരുക്കണം എന്ന് പ്രസംഗിച്ചിട്ട് മുഖ്യമന്ത്രി തന്നെ വിദേശ സഞ്ചാരത്തിന്. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും യൂറോപ്പിലേക്ക്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും യൂറോപ്പ് സന്ദര്‍ശിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഒക്ടോബര്‍ ആദ്യത്തെ ആഴ്ചയാണ് സന്ദര്‍ശനം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും. നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതര്‍ലന്‍ഡ് സ്വീകരിച്ച മാര്‍?ഗങ്ങള്‍ പഠിക്കാന്‍ മുഖ്യമന്ത്രിയും സംഘവും യൂറോപ് സന്ദര്‍ശിച്ചത് ഇപ്പോഴും ട്രോളി തീര്‍ന്നിട്ടില്ല അപ്പോഴാണ് അടുത്ത യാത്ര.
അതിനിടെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും യൂറോപ്പ് സന്ദര്‍ശനത്തിന് പോകുന്നതിന് മുമ്പ് ടൂറിസം വകുപ്പ് മന്ത്രി പാരീസിലേക്ക് പോകും. ടൂറിസം മേളയില്‍ പങ്കെടുക്കാനാണ് മന്ത്രി മുഹമ്മദ് റിയാസും സംഘവും പാരീസിലേക്ക് പോകുന്നത്. സെപ്റ്റംബര്‍ 19-ന് നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കും. അതേസമയം, വിദേശത്തു പോകുന്നതു നല്ലതാണെന്നും കേരളം അത്ര ദരിദ്രമല്ലെന്നുമാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂറോപ്പിലേക്ക് പോകുന്നതില്‍ തെറ്റില്ല. വിദ്യാഭ്യാസ കാര്യങ്ങള്‍ പഠിക്കാനാണ് മന്ത്രിമാര്‍ പോകുന്നത്. ദേശീയ വരുമാന ശരാശരിയുടെ ഇരട്ടിയുള്ള സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.വിദേശയാത്ര വേണ്ടെന്ന് നിലപാട് എടുക്കാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ പറഞ്ഞു. സാമൂഹികമായും ഭരണപരമായും യാത്രകള്‍ ആവശ്യമാണ്. ഇതുകൊണ്ടല്ലല്ലോ സാമ്പത്തിക സ്ഥിതി മോശമായതെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു.