വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിച്ച 45കാരന്‍ അറസ്റ്റില്‍
വീട്ടില്‍ അതിക്രമിച്ചുകയറി വായില്‍ തുണി തിരുകി ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. കടയ്ക്കാട് വടക്ക് കുമ്പഴ വീട്ടില്‍ മണവാട്ടി എന്ന് വിളിക്കുന്ന ഷാജി (45) ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 10 ന് രാത്രി ഒന്‍പതോടെയാണ് സംഭവം. മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വീട്ടിലെത്തിയ ഇയാള്‍ ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്നാണ് പരാതി. ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയെന്നും പരാതിയിലുണ്ട്. ഭയം കാരണം വീട്ടമ്മ വിവരം പുറത്തറിയിച്ചില്ല.
എന്നാല്‍, തിങ്കളാഴ്ച ഇയാള്‍ വീണ്ടുമെത്തി താന്‍ കാറുമായി എത്തുമെന്നും ഒപ്പം വരണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തയായ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെയും അടൂര്‍ ഡി വൈ എസ് പി ആര്‍ ബിനുവിന്റെയും നിര്‍ദ്ദേശപ്രകാരം പന്തളം എസ് എച്ച് ഒ എസ് ശ്രീകുമാര്‍, എസ് ഐ ബി ശ്രീജിത്ത്, സിപിഒമാരായ അര്‍ജുന്‍, രാജീവ് എന്നിര്‍ അടൂരില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് :
ശനിയാഴ്ച രാത്രിയായിരുന്നു അതിക്രമം നടന്നത്. പന്തളത്തെ വീട്ടില്‍ അതിക്രമിച്ച് കയറി ഷാജി പീഡിപ്പിക്കുകയായിരുന്നു. വീട്ടമ്മ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 48 കാരിയായ വീട്ടമ്മയാണ് പൊലീസില്‍ പരാതിയുമായി എത്തിയത്. രണ്ട് മക്കളും ഭര്‍ത്താവുമുള്ള സ്ത്രീയാണ് പീഡനത്തിനിരയായത്. ശനിയാഴ്ച രാത്രി വീട്ടില്‍ മറ്റാരും ഉണ്ടാകില്ലെന്ന് മനസിലാക്കിയ ശേഷമാണ് ഇയാള്‍ അത്രിക്രമിച്ച് കയറിയതും പീഡിപ്പിച്ചതും. വീട്ടമ്മ എതിര്‍ത്തതോടെ ഇയാള്‍ ബലം പ്രയോഗിക്കുകയായിരുന്നു. നിലവിളിച്ച് നാട്ടുകാരെ അറിയിക്കാതിരിക്കാനായി ഇവരുടെ വായില്‍ തുണി തിരുകി കയറ്റുകയും ചെയ്തു. എന്നിട്ടാണ് പീഡനം നടത്തിയത്. പീഡന വിവരം ആദ്യം ഇവര്‍ ആരോടും പറഞ്ഞില്ല. എന്നാല്‍ വീണ്ടും കാണണമെന്ന് പ്രതി പറഞ്ഞതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്. പഴയ ഓട്ടോറിക്ഷകള്‍ വാങ്ങി വില്‍പന നടത്തുന്ന സ്ഥാപനം നടത്തുന്ന ഷാജിക്ക് ഭാര്യയും മക്കളുമുണ്ട്.