കേരള നേതൃത്വമറിയാതെ കേരളത്തില്‍ പുതിയ തന്ത്രവുമായി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍
സംസ്ഥാന നേതൃത്വമറിയാതെ കേരളത്തില്‍ വേരുറപ്പിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. മാധ്യമ പ്രവര്‍ത്തകരുമായും രാഷ്ട്രീയ നിരീക്ഷകരുമായും കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ട് ആശയവിനിമയം നടത്തി. രാഷ്ട്രീയ അടവുനയങ്ങളിലും സംഘടനയിലും മാറ്റം കൊണ്ടുവരാന്‍ ആലോചനയുണ്ട്. തിരുവനന്തപുരത്തെത്തിയ അമിത് ഷാ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ നിരീക്ഷരെയും നേരിലും ടെലഫോണ്‍ വഴിയും ബന്ധപ്പെട്ടിരുന്നു.
കേരളത്തില്‍ ബി.ജെ.പിയുടെ പ്രതിഛായ വര്ധിപ്പിയ്ക്കാനും രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാനുമുള്ള അടവുകളാണ് ചര്‍ച്ചയായത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിനൊപ്പം നേതാക്കളെ കുറിച്ചും അമിത് ഷാ അഭിപ്രായം തേടിയിട്ടുണ്ട്. അമിത് ഷാ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനായി തന്ത്രങ്ങള്‍ മെനയാന്‍ നേരിട്ട് ഇടപെടല്‍ നടത്തുകയാണ് ബി.ജെ പി കേന്ദ്ര നേതൃത്വം .ആശയവിനിമയം സംസ്ഥാന നേതൃത്വം അറിയാതെയാണെന്നുള്ളതും പ്രസക്തമാണ്. നേതൃത്വത്തെ മാറി മാറി പരീക്ഷിച്ചിട്ടും കേരളത്തില്‍ ചലനമുണ്ടാക്കാനാകാത്തതില് കടുത്ത അതൃപ്തിയിലാണ് ബി.ജെ പി കേന്ദ്ര നേതൃത്വം.