വിമാനത്തില്‍ പുക ; മസ്‌കറ്റ് -കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാരെ ഒഴിപ്പിച്ചു

മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ പുക കണ്ടതിനെ തുടര്‍ന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇടത് വശത്തെ ചിറകില്‍ നിന്നും പുക ഉയരുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് എമര്‍ജന്‍സി വിന്‍ഡോ വഴി യാത്രക്കാരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു. പ്രദേശിക സമയം 11 മണിയോടെയാണ് സംഭവം ഉണ്ടായത്. 141 യാത്രക്കാരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു നിലവില്‍ സാങ്കേതിക സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തിനുള്ളില്‍ പരിശോധന നടത്തുകയാണ്. എന്താണ് കാരണം എന്ന് അറിവായിട്ടില്ല.